ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കാൻ സംസ്ഥാനം അലംഭാവം കാട്ടരുത്.

0
1212

ജോണ്‍സണ്‍ ചെറിയാന്‍.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ നിയമം അലംഭാവം കാട്ടാതെ സർക്കാർ ഉടൻ നടപ്പാക്കണമെന്ന് എഫ് സി ഐ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും ലോക് ജനശക്തി പാർട്ടി പാർലമെൻററി ബോർഡ്‌ ചെയർപേഴ്സനുമായ രമ ജോർജ് ആവശ്യപെട്ടു.

നിയമം നടപ്പാക്കിയില്ലെങ്കിൽ എ പി എൽ വിഭാഗത്തിനുള്ള റേഷൻ സബ്സിഡി നിർത്തലാക്കുമെന്നു കേന്ദ്ര മന്ത്രി മുന്നറിപ്പ് നൽകിയിരുന്നു.
2013 ൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണ്. റേഷൻ വിതരണത്തിലുള്ള അഴിമതിയും വെട്ടിപ്പും തടയാൻ നിയമം വേഗത്തിൽ നടപ്പിലാക്കണം എന്ന് ലോക് ജനശക്തി പാർട്ടി സംസ്ഥാന ഘടകം കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പദ്ധതി തുടങ്ങാതിരിക്കാൻ ഒരു സംഘം പ്രവർത്തിക്കുകയാണെന്നും. നിയമം നടപ്പാക്കാത്തത് കാരണം അരി വിഹിതം നഷ്ടം ആയാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമായിരിക്കുമെന്നും രമ ജോർജ് പറഞ്ഞു.

Share This:

Comments

comments