
Home America ഭാരതീയര്‍ കണ്ണടച്ചപ്പോള്‍ ബഹ്റൈൻ രാജാവു കണ്ണു തുറന്നു.
ജോണ്‍സണ്‍ ചെറിയാന്‍.
ഭാരതീയര്‍ കണ്ണടച്ചപ്പോള്‍ ബഹ്റൈൻ രാജാവു ഹമദ് ബിൻ ഇസ അൽ ഖലീഖ കണ്ണു തുറന്നു.
മനുഷ്യ മനസാക്ഷികളെ വേദനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയായിരുന്നു കുറെ നാളുകളായി സോഷ്യല്‍ മീഡിയകളില്‍ നാം കണ്ടുകൊണ്ടിരുന്നത്.
തന്‍റെ ഭാര്യയുടെ ശവശരീരം ആശുപത്രിയില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരെയുള്ള ഭവനത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള യാത്രാക്കൂലി കൈവശമില്ലാതിരുന്ന ഒഡീഷ സ്വദേശി ദനാ മാജി അത്രയും ദൂരം ശവശരീരം ചുമന്നു കൊണ്ട് പോകുന്ന കാഴ്ച…കൂടെ കരഞ്ഞുകൊണ്ടു നടന്നു പോകുന്ന നിസ്സഹായയായ മകള്‍…
ഈ കാഴ്ച കണ്ടുകൊണ്ടു നില്‍ക്കുന്ന ആളുകളെ കാണാമായിരുന്നു. ചിത്രങ്ങള്‍ പലരും എടുത്തു സോഷ്യല്‍ മീഡിയാകളില്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആ മനുഷ്യനെ സഹായിക്കാന്‍ ഒരു കരങ്ങളും നീണ്ടു വന്നില്ല.
ഈ ദയനീയ കാഴ്ച കാണാനിടയായ ഒരാളുടെ സഹായ ഹസ്തം നീണ്ടു വന്നു.ബഹ്റൈൻ രാജാവു ഹമദ് ബിൻ ഇസ അൽ ഖലീഖയുടേത് തന്നെ. തുടര്‍ന്ന് അദ്ദേഹം വാഗ്ദാനം ചെയ്ത തുകയായ 5000 ബെഹ്റിൻ ദിനാർ (ഏകദേശം ഒന്‍പതു ലക്ഷം രൂപ) സ്വീകരിക്കുന്നതിനായി എത്തിയതാണ് മാജി.
എത്തിയതോ വിമാനത്തിൽ.ബഹ്റൈൻ എംബസി ഡൽഹിയിൽ ഏറ്റവും മുന്തിയ ഹോട്ടലിൽ ഒരുക്കിയ വേദിയിലാണ് നീല ലുങ്കിയും വെളള ഷർട്ടും കഴുത്തിലൊരു തോർത്തുമിട്ട് മാജി നില്‍ക്കുന്നത്.ചെക്ക് വാങ്ങുമ്പോള്‍ ആ സാധുവിന്‍റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.
ഈ പണം കൊണ്ടു തന്‍റെ ഭാര്യയുടെ ജീവന്‍ തിരിച്ചു ലഭിക്കുകയില്ലെങ്കിലും മാജിയുടെയും മകളുടെയും കുംബ ഭദ്രദയ്ക്കു ഉപകരിക്കട്ടെ.
യുഎസ് മലയാളി മഷ്യസ്നേഹിയായ ബഹ്റൈൻ രാജാവിന് ആയുരാരോഗ്യങ്ങള്‍ നേരുകയും, അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
Comments
comments