
സിബി നെടുംചിറ.
‘’പ്രഭോ അങ്ങെന്താണിത്രെ ആലോചിക്കുന്നത്’’ അങ്ങ് പതിവിലും സന്തോഷവാനാണല്ലോ’’ ഭേഷായ്….സന്തോഷമില്ലാതെയിരിക്കുമോ?……നാളെയല്ലേ തിരുവോണം?’’ നമ്മുടെ പ്രജകളെ കാണാന്‍ പോകുന്ന ദിവസം ആ കാര്യം നമ്മുടെ മന്ത്രിക്ക് ഓര്‍മയില്ലെന്നുണ്ടോ?’’…..
ആ ചിങ്ങമാസപ്പുലരിയും, തിരുവോണനാളും, തൊടിയിലും മുറ്റത്തും ഓടിക്കളിക്കുന്ന കുട്ടികളും, നിറഞ്ഞുകിടക്കുന്ന പത്തായപ്പുരകളും പച്ചക്കോടിയുടുത്ത നെല്‍പ്പാടങ്ങളുമൊക്കെ കാണുവാന്‍ നമ്മുക്ക് കൊതിയാവുന്നു മന്ത്രീ’’…..
ആനന്ദപ്രദമായിരുന്നു ആ നല്ല നാളുകള്‍…. നാം ഭരണം നടത്തിയ നാളുകളേ!’’………
ഓരോ വീടിന്‍റെയും നടുമുറ്റത്ത് ഏഴു വര്‍ണ്ണങ്ങള്‍ക്കൊണ്ടു തീര്‍ത്ത പൂക്കളങ്ങള്‍, നോം എഴുന്നെള്ളുമ്പോള്‍ കൊട്ടും കുരവയുമായി തന്നെ സ്വികരിക്കാനെത്തുന്ന മാലോകര്‍….പാതാളത്തിന്‍റെ ഇരുട്ടറയിലായിരുന്നിട്ടും തമ്പുരാന്‍റെ മുഖത്തു എന്തെന്നില്ലാത്ത ആത്മസംതൃപ്തി….
അന്ന് നമ്മുടെ? രാജ്യത്തുള്ളതുപോലെ സമൃദ്ധിയും സമാധാനവും ഏതെങ്കിലും രാജ്യത്തുണ്ടായിരുന്നോ മന്ത്രീ?’’…….
‘’ഉണ്ടാകാന്‍ വഴിയില്ല പ്രഭോ’ അതുകൊണ്ടല്ലേ അസൂയമൂത്ത വാമനനന്‍ അങ്ങയെ പാതാളത്തിലേക്ക്’ ചവിട്ടിത്താഴ്ത്തിയത് ..!
‘’കള്ളവും ചതിയും അറിഞ്ഞുകൂടാത്ത എന്‍റെ പ്രജകള്‍ ജാതിമതങ്ങളുടെ എന്തെങ്കിലും തിരിച്ചുവ്യത്യാസമുണ്ടായിരുന്നോ മന്ത്രീ നമ്മുടെ ഭരണത്തില്‍……??’’
‘’ഇല്ല പ്രഭോ…പക്ഷെ ഇപ്പോള്‍…….’’
‘’എന്താ മന്ത്രീ താങ്കള്‍ പറയുവാന്‍ മടിക്കുന്നത്?’’ ‘’ഒന്നുമില്ല പ്രഭോ എല്ലാം അങ്ങേക്ക് ഭൂലോകത്ത് ചെല്ലുമ്പോള്‍ മനസ്സിലാകും…’’
‘’അല്ല പ്രഭോ അങ്ങൊന്നും കഴിച്ചില്ല, ‘’കഴിക്കുകയേ’’ ഭേഷായ്…… നാളെ നോം ങ്ങട് ചെല്ലാതെ നമ്മുടെ പ്രജകള്‍ ജലപാനംപോലും കഴിക്കില്ല, അവരുടെകൂടെ നിലത്തിരുന്നു സമൃദ്ധിയായി നമ്മുക്ക് ഓണസ്സദ്യയുണ്ണണം’’ ‘’പ്രഭോ അങ്ങിപ്പോഴും മൂഡസങ്കല്പത്തിലാണ്’’ അതെന്താ മന്ത്രീ….?’’
‘’അതൊക്കെ അങ്ങേക്ക് വഴിയേ മനസ്സിലായിക്കൊള്ളും അങ്ങ് കുറച്ചു
വിശ്രമിച്ചാലും, നാളെ രാവില്ലെ യാത്ര തുടരേണ്ടതല്ലേ? ’’ പാതാളത്തില്‍നിന്നു ഭൂമിയിലേക്ക് ദൂരം കുറച്ചുണ്ട്…. ഇല്ല മന്ത്രീ നമ്മുടെ പ്രജകളെ കാണാതെ നമ്മുക്കു വിശ്രമിക്കാനാവില്ല…..’’
പിറ്റേദിവസം ഓണപ്പുലരിയില്‍ പാതാളവാതില്‍ തുറക്കുവാന്‍ ദൂതനെത്തി മാവേലിതമ്പുരാനും മന്ത്രിയും കാല്നടയായി യാത്രതുടര്‍ന്ന്‍ താന്‍ ഭരണംനടത്തിയ കള്ളവും ചതിയുമില്ലാത്ത സമ്പല്‍സമൃദ്ധിയുടെ നാട്ടിലേക്ക്…
‘’എന്താ മന്ത്രീ പ്രധാനവീഥികളിലൊന്നും ആരെയും കാണാത്തത്? തിരുവോണത്തിന്‍റെ യാതൊരു ലക്ഷണങ്ങളും കാണാനില്ലല്ലോ! നമ്മെ നോക്കി വികൃതശബ്ദം പുറപ്പെടുവിക്കുന്ന ആ ജീവികള്‍ ഏതാണ് മന്ത്രീ…….?’’
‘’പ്രഭോ അതാണ് ശ്വാനന്മാര്‍’’ ‘’അപ്പോള്‍ നായ്ക്കളുടെ നാടാണോയിത് നമ്മുക്കു വഴിതെറ്റിയോ??’’…….
‘’ഇല്ല പ്രഭോ വഴിതെറ്റിയില്ല’’ ‘’പിന്നെ നമ്മുടെ പ്രജകളൊക്കെ എവിടെപ്പോയി? നമുക്ക് അവരെ കാണാന്‍ കൊതിയായാകുന്നു’’ ‘’പ്രഭോ ക്ഷമിച്ചാലും അങ്ങ് ഭരിച്ച നാടല്ലിത്….’’ ‘’ന്ദേ അപ്പോള്‍ ഇതു കേരളമല്ലേ??’’
അങ്ങ് എന്‍റെ പിന്നാലെ വന്നാലും അപ്പോള്‍ അങ്ങേക്കെല്ലാം മനസ്സിലാകും’’ അവര്‍ നേരെപോയതു പാതയോരത്ത് കണ്ട ഒരു വീട്ടിലേക്കായിരുന്നു തുറന്നിട്ട ജനല്‍പഴുതിലൂടെ അവര്‍ അകത്തേക്കുനോക്കി ‘’എന്താ മന്ത്രീ ഇവിടെയൊരാള്‍ക്കൂട്ടം? അവരെന്തോ പാനം ചെയ്യുന്നുണ്ടല്ലോ! അവരുടെ ഗ്ലാസ്സില്‍ എന്തോ പതഞ്ഞുപൊങ്ങുന്നുണ്ടല്ലോ!!’’ അവരില്‍ ചിലര്‍ സംസാരിക്കുമ്പോള്‍ നാക്കെന്താ കുഴയുന്നത്?’’ ‘’പ്രഭോ അതാണ് മദ്യം….’’ എന്ത് മദ്യസേവയോ?? എന്താ കഥ…..!! എന്‍റെ പ്രജകള്‍….!!!!!’’
മാവേലിതമ്പുരാന്‍റെ കണ്ഠമോന്നിടറിയോ……
‘
’മന്ത്രീ ഏതാണ് ആ കാണുന്ന കൊട്ടാരം?’’…..ന്ദേ കൊടിവെച്ച കാറില്‍നിന്ന് ആരോ ഇറങ്ങുന്നല്ലോ…….!! ‘ചുറ്റും പരിവാരങ്ങളുമുണ്ടല്ലോ?’’ അയാള്‍ ആ കൊട്ടാരത്തിലേക്കാണല്ലോ പോകുന്നത്…’’ ‘’ഇനി നോം അറിയാതെ പുതിയ മന്നന്‍ ഭരണം തുടങ്ങിയോ……??’’
‘’പ്രഭോ അയാള്‍ ഈ നാടിന്‍റെ മന്ത്രിയാണ്’’ എന്ത് മന്ത്രിക്ക് ഇത്രെയും വലിയ കൊട്ടാരമോ??’’ എന്താ കഥ….!!! നോം ഈ ഭൂലോകത്തിന്‍റെ മന്നനായിട്ടും നമ്മുടെ കൊട്ടാരത്തിന് ഇതിന്‍റെ പകുതി വലിപ്പമുണ്ടായിരുന്നോ മന്ത്രീ…..?’’ .’’ഇല്ലായിരുന്നു പ്രഭോ’’ നമ്മുടെ മന്ത്രിയായിട്ടും താങ്കള്‍ക്ക് ചെറിയൊരു മാളികവരെയുണ്ടായിരുന്നോ………..??’’ ‘’ഇല്ലായിരുന്നു പ്രഭോ…’’
‘’അന്നു പ്രജകള്‍ നികുതിയായി നല്കുന്ന പണം മുഴുവനും അവരുടെ ക്ഷേമത്തിനല്ലായിരുന്നോ അങ്ങ്ഉപയോഗിച്ചിരുന്നത്…….’’
.എന്നാല്‍ ഇന്നങ്ങനെയല്ല പ്രഭോ ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതിപ്പണം മുഴുവനും മന്ത്രിമാരുടെ സ്വന്തം ഖജനാവിലേക്കാണു പോകുന്നത്, അതു കൂടാതെ കോഴപ്പണം വേറെയും….
. ‘’എന്താ മന്ത്രീ നോം ഈ കേള്‍ക്കുന്നത്’’ ‘’നാട്ടിലെ കള്ളന്‍മാരാണോ ഇവിടുത്തെ മന്ത്രിമാര്‍…….??? അതെ രാജന്‍ ഇപ്പോഴത്തെ മന്ത്രിമാരാണ് നാട്ടിലെ കള്ളന്മാര്‍….. നാരായണ……നാരായണ…
..ഇതെന്താ മന്ത്രീ തെരുവീഥികളെല്ലാം ശൂന്യം? എവിടെ എന്‍റെ കുട്ടികളെല്ലാം….?? അവര്‍ക്കെങ്കിലും ആ പഴയ നിഷ്കളങ്കത കാണാതെയിരിക്കുമോ…….??’’
അവര്‍ നേരെ നടന്നത് മറ്റൊരു ഭവനത്തിലേക്കായിരുന്നു ആ ഭവനത്തിന്‍റെ തലയെടുപ്പ്കണ്ടു മാവേലിതമ്പുരാന്‍ അന്ധാളിച്ചുനില്ക്കേ ആരോ അടയ്ക്കാന്‍ മറന്ന വാതില്‍പ്പടിയിലൂടെ മന്ത്രി അകത്തുകടന്നു പുറകെ തമ്പുരാനും,
‘’എന്താ മന്ത്രീ ഈ ഭവനത്തിന്‍റെ അകത്തളങ്ങളിളൊന്നും ആരുമില്ലേ? ’’ ‘’ഉണ്ട് തിരുമേനി അങ്ങ് ആ മുറിയിലേക്കൊന്നു നോക്കിയാലും’’ അപ്പോഴാണ് തമ്പുരാന്‍ പകുതി ചാരിയിട്ട വാതില്‍ പഴുതിലൂടെ അകത്തേക്ക് നോക്കിയത്’’ ‘’ഹാവൂ ഒരു കുട്ടി’’ തമ്പുരാന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
‘’പക്ഷേ അവനെന്താ കട്ടിലില്‍ കിടക്കുന്നത് വല്ല ആസുഖവും……? അവന്‍റെ കൈയില്‍ എന്തോ ഉണ്ടല്ലോ….? അതില്‍നിന്ന് പുറപ്പെടുന്ന നീലവെളിച്ചം…. അതില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ മിന്നിമറയുന്നു???’’ അതില്‍മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന അവന്‍ മാവേലിതമ്പുരാന്‍ അടുത്തു ചെന്നതൊന്നും അറിഞ്ഞില്ല…അതില്‍ മിന്നിമറഞ്ഞ ചിത്രങ്ങള്‍ കണ്ടു തമ്പുരാന്‍ ഒന്നു പകച്ചു… കളിച്ചുനടക്കേണ്ട പ്രായത്തില്‍ ബാല്യംവിടാത്ത എന്‍റെ കുട്ടികള്‍ കാണുന്നത്….!!!! ഇത്രയ്ക്കു ദുഷിച്ചുപോയോ ന്‍റെ നാട്????’’ ’’……
അതേ പ്രഭോ ഹൈടെക്ക് ലോകമാണിത് ഇന്‍റെര്‍നെറ്റിന്‍റെയും സെല്‍ഫോണിന്‍റെയും മാസ്മരലോകത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണു നമ്മുടെ ഇളം തലമുറ’’ തമ്പുരാന്‍ കയറിയിറങ്ങിയ മുറികളിളെല്ലാം കണ്ടത് ഒരേ കാഴ്ച….
‘’മന്ത്രീ നമ്മുക്കു ഇതൊന്നും കാണാനുള്ള ശക്തിയില്ല നമ്മുടെ ചങ്കുപൊട്ടുന്നു…… എവിടെ ഈ കുട്ടികളുടെ അച്ഛനമ്മമാര്‍…..? ‘’അവരുടെ അച്ഛനിവിടെയില്ല പ്രഭോ വിദേശത്താണു….. അമ്മയുണ്ട് വന്നാലും’’’ മറ്റൊരു മുറിയില്‍ അടക്കിപ്പിടിച്ച സംസാരം, സീല്‍ക്കാരങ്ങളുടെ പടഹദ്ധ്വാനി ‘’എന്തു? ദാമ്പത്യ ജീവിതത്തിലും വഞ്ചനയോ….??’’
തമ്പുരാന്‍റെ ഹൃദയത്തില്‍ ആരോ കത്തികൊണ്ടു പോറിയ അനുഭവം ‘’വരൂ മന്ത്രീ നമ്മുക്ക് തിരിച്ചു പാതാളത്തിലേക്ക് പോകാം’’ മാവേലിതമ്പുരാന്‍ ഇറങ്ങി നടന്നു…കുറച്ചു ദൂരം നടന്നില്ല അതിനുമുന്നേ മറ്റൊരു ദൃശ്യം കണ്ട് മാവേലിതമ്പുരാന്‍ ഒന്നു പകച്ചു… കടിപിടികൂടുന്ന തെരുവ്നായ്ക്കള്‍ക്കിടയില്‍ ചലിക്കുന്ന കോലങ്ങള്‍ ‘’ഇനി ഇതും ഹൈടെക്ക് വല്ലതുമായിരിക്കുമോ മന്ത്രീ?’’
‘’അല്ല പ്രഭോ ഒരു നേരത്തെ ആഹാരത്തിനായി തെരുവ്നായ്ക്കളോടു മല്ലിടുന്ന അനാഥജന്മങ്ങളാണവര്‍’’, അനാഥരോ’’ ഹേ…. വിഷ്ണു ….ഭഗവാനെ….!!! ഇതിനാണോ അങ്ങെന്നെ ഇവിടെനിന്നു പാതാളത്തിലേക്കയച്ചത്?’’
മാവേലിമന്നന്‍റെ കണ്ണുകള്‍ രണ്ടരുവികള്‍ക്ക് ജന്മം നല്കി…..
പ്രഭോ ഇനിയുമുണ്ട് കാഴ്ചകള്‍ അങ്ങുവന്നാലും വയ്യ മന്ത്രീ ഇതൊന്നും കാണാനും കേള്‍ക്കാനുമൊന്നുമുള്ള ശക്തി നമ്മുക്കില്ല നമ്മുടെ തൊണ്ട വരളുന്നു, നമ്മുക്കല്പ്പം വിശ്രമിക്കണം… മാവേലിതമ്പുരാനും മന്ത്രിയും അടുത്തുകണ്ട കുറ്റിക്കാടിനോടുചേര്‍ന്നുള്ള അല്‍മരച്ചുവട്ടില്‍ ഇരുന്നു
ശാരീരികമായും മാനസികമായും
തളര്‍ന്ന തമ്പുരാന്‍ മയക്കത്തിലേക്ക് വാഴുതിവീണു….. ആരോ ഞരങ്ങുന്ന സ്വരം, മാവേലിതമ്പുരാന്‍ മയക്കത്തില്‍നിന്നുണര്‍ന്നു ചുറ്റും കണ്ണോടിച്ചു ‘’ഇവിടെയെങ്ങും നോം ആരെയും കാണുന്നില്ലല്ലോ’’…..
ഞരക്കത്തിന്‍റെ ശക്തി വീണ്ടും ഉച്ചത്തിലായി അതിന്‍റെ ഉറവിടം തേടി കുറ്റിക്കാട്ടിലേക്കു കയറിയ മാവേലിതമ്പുരാന്‍ ഒന്നന്ധാളിച്ചു…. ‘’മന്ത്രീ ഏതാണീ ബാലിക?’ ഇവളെന്താ നഗ്നയായിരിക്കുന്നത്….?? ഇവള്‍ക്കു ധരിക്കാന്‍ ഈ നാട്ടില്‍ വസ്ത്രമൊന്നുമില്ലേ….??’’ ഇവള്‍ക്കു കിടന്നുറങ്ങാന്‍ ഭവനമൊന്നുമില്ലേ….??’’ ഈ കുറ്റിക്കാടേ കണ്ടുള്ളൂ….?? ഇവളുടെ ശരീരം നിറച്ചും മുറിപ്പാടുകളാണല്ലോ…..?’’ രക്തം വാര്‍ന്നൊഴുകുന്നുണ്ടല്ലോ ഇനി ആ ശ്വാനവര്‍ഗ്ഗമെങ്ങാനും കടിച്ചുകീറിയതാണോ ഈ ബാലികയെ……..??’’
.ക്ഷമിക്കണം പ്രഭോ അമ്മപെങ്ങന്‍മാരെയും എന്തിനു ജന്മം നല്കിയ പുത്രിമാരെവരെയും തിരിച്ചറിയാനാകാത്ത ആഭാസന്‍മാരുടെ നാടാണിത് അവരവളേ…………..എന്ത് നാമെന്താണീ കേള്‍ക്കുന്നത്….. നോം എഴുന്നെള്ളുമ്പോള്‍ താലപ്പൊലിയുമായി നമ്മേ എതിരേല്ക്കാനെത്തിയിരുന്ന ബാലികമാര്‍….. മാവേലിതമ്പുരാന്‍ നിരത്തില്‍ തളര്‍ന്നിരുന്നു.
ഹൃദയംപൊട്ടിയുള്ള മാവേലിമന്നന്‍റെ വിലാപത്തില്‍ മനം നൊന്ത മാനത്തു കാര്‍മേഘങ്ങളുരുണ്ടുകൂടി…..അവര്‍ പിന്നെയും നടന്നു..
.
‘’അതെന്താ മന്ത്രീ അവിടെയൊരാള്‍ക്കൂട്ടം ?’’ അവര്‍ പരസ്പരം ചേരിതിരിഞ്ഞു എന്തൊക്കെയോ ഉറക്കെ സംസാരിക്കുന്നുണ്ടല്ലോ അവരുടെ കൈയില്‍ എന്തൊക്കെയോ ആയുധങ്ങളുണ്ടല്ലോ? ഇനി ഹൈടെക്കിലുള്ള കളരിപ്പയറ്റു വല്ലതുമായിരിക്കുമോ?’’…
‘’അല്ല പ്രഭോ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അവര്‍ പടവെട്ടുകയാണ് പരസ്പരം വെട്ടിമരിക്കുകയാണു……’’ മാവേലിതമ്പുരാന് മറ്റൊന്നും കേള്‍ക്കാന്‍ ശക്തിയുണ്ടായിരുന്നില്ല താന്‍ ഉയിര്‍ കൊടുത്തു പരിപാലിച്ച പ്രജകള്‍…. തന്‍റെ നാട്……അന്നാദ്യമായി മാവേലിതമ്പുരാന്‍റെ കണ്ണുനീര്‍ക്കണങ്ങളേറ്റുവാങ്ങിയ ഭൂമിദേവി കരഞ്ഞു.
അപ്പോഴാണ് പിന്നില്‍ നിര്‍ത്താത്ത കുര കേട്ടത് തിരിഞ്ഞു നോക്കിയ മാവേലിതമ്പുരാന്‍ കണ്ടത് തങ്ങളെ കടിച്ചു കീറാനെത്തുന്ന നായ്ക്കൂട്ടത്തെയായിരുന്നു വല്ലവിധേനയും പാതാളത്തിലേക്കോടിക്കയറിയ മാവേലിതമ്പുരാന്‍ ഭൂമിയിലേക്കുള്ള കോട്ടവാതിലുകള്‍ കൊട്ടിയടച്ചു എന്നെന്നേക്കുമായ്…….!!!!
Comments
comments