വടംവലിയില്‍ വി­ സ്റ്റാര്‍ ജേതാവായി.

0
1022
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
സിഡ്‌നി . കേരളാ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയാ വടംവലി ശ്രദ്ധേയമായി.വിവിധ ടീമുകള്‍ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തില്‍ മെല്‍ബണില്‍ നിന്നുമുള്ള വി സ്റ്റാര്‍ വിജയിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു പറ്റം ചെറുപ്പക്കാരുടെ നിദാന്തമായ പരിശ്രമമാണ് വി സ്റ്റാര്‍ .വളരെ അടുക്കും ചിട്ടയോടും കൂടെ നടത്തിവരുന്ന പരിശീലനവും ത്യാഗമനോഭാവവുമാണ് വി സ്റ്റാറിന്റെ വിജയമെന്ന് ടീം ക്യാപ്റ്റന്‍ ജോഷി ചാക്കോയും വൈസ് ക്യാപ്റ്റന്‍ ജോണ്‍ ജോസഫും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച് മെല്‍ബണില്‍ നടന്ന മല്‍സരങ്ങളായ എം.എഫ്.എഫ്., എം.എ. വി, മൈത്രി, എന്നിവയിലും വി സ്റ്റാര്‍ മെല്‍ബണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം മെല്‍ബണ്‍ മൈത്രിയുടെയും എം.എ. വി. യുടെയും വടംവലിയില്‍ വി സ്റ്റാര്‍ മെല്‍ബണ്‍ അതിന്റെ വിജയതിലകം ചാര്‍ത്തി ചരിത്രം തെളിയിച്ചു. 
 
 

Share This:

Comments

comments