Home News മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളെ കൊല്ലാന്‍ അനുമതി.
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
തൃശ്ശൂര്‍ : സംസ്ഥാനത്ത് മാള്‍ട്ടപ്പനി പിടിപെട്ട കന്നുകാലികളെ കൊല്ലാന്‍ അനുമതി.വെറ്റിനറി സര്‍വകലാശാലയുടെ വിദഗ്ധ സമിതിയോഗത്തിലാണ് ദയാവധത്തിന് തീരുമാനമുണ്ടായിരിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ദയാവധം നടപ്പിലാക്കും. വെറ്റിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമിലുള്ള നൂറോളം കന്നുകാലികളിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, നിലവില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. രണ്ടു വര്‍ഷം മുന്‍പു ഈ രോഗം കണ്ടെത്തിയെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയായിരുന്നു. ഇത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരുന്നു.
Comments
comments