വിമാനയാത്രയില്‍ ഗാലക്സി നോട്ട്-7 നിരോധിച്ചു.

0
885

ജോണ്‍സണ്‍ ചെറിയാന്‍.

 വിമാനയാത്ര ചെയ്യുമ്പോള്‍  ഗാലക്സി നോട്ട്-7 കൈവശം വെച്ചാല്‍ വിമാനത്തില്‍ കയറ്റത്തില്ല.കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ  ഉത്തരവിറക്കിയത്. 
ഈയിടെപുറത്തിറങ്ങിയ ഗാലക്സി നോട്ട്-7 ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു മൂലമാണ് ഇപ്രകാരമുള്ള ഉത്തരവിറക്കിയത്.
അമേരിക്കയിലുള്‍പ്പെടെ  വിവിധ രാജ്യങ്ങളിലായി ഇതിനോടകം പത്തു ലക്ഷത്തിലേറെ ഫോണുകള്‍ കമ്പനി വിറ്റുകഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ 25 ലക്ഷം ഫോണുകളാണ് കമ്പനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്നത്. ഇവയുടെ തകരാര്‍ കണ്ടുപിടിച്ചു പരിഹരിച്ചു മാത്രമേ ഇനി വിപണിയില്‍ ഇറക്കുകയുള്ളു.  
വിപണിയില്‍ നിന്നും ഈ ഫോണുകള്‍ സാംസങ്ങ് പിന്‍വലിച്ചു.

 

 

Share This:

Comments

comments