ലുലുമാളിന്‍റെ പാര്‍ക്കിംഗ് പിരിവിനെതിരെയുള്ള രമ ജോര്‍ജിന്‍റെ നിയമപോരാട്ടം തുടരുന്നു.

0
3962

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: കൊച്ചിയിലുള്ള ലുലുമാളിന്‍റെ അനധികൃതമായ  പാര്‍ക്കിങ്ങ് പിരിവിനെതിരെയുള്ള പോതുപ്രവര്‍ത്തകയായ കോട്ടയംകാരി രമജോര്‍ജിന്‍റെ  നിയമപോരാട്ടത്തില്‍ ഉപഭോക്തൃ കോടതിയുടെ വിധി.  രമ ജോര്‍ജ് കണ്‍സ്യൂമര്‍ ആയിരുന്നില്ലെന്നും, രമ നല്‍കിയത് ഒരു കണ്‍സ്യൂമര്‍ കംപ്ലെയിന്റ് അല്ലെന്നും, മാളിലെ പാര്‍ക്കിങ്ങിനായി പണം ഈടാക്കുന്നത് തെറ്റായ പ്രവണതയായി കാണാനാകില്ലെന്നുമാണ് കോടതി വിധിച്ചത്.
ബഹുമാനപ്പെട്ട  കോടതിയില്‍ നിന്നും ഇങ്ങനെയൊരു വിധി അപ്രതീക്ഷിതമായിപോയെന്നും, നിയമപോരാട്ടം താന്‍  തുടരുമെന്നും  രമ പറഞ്ഞു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെയാണ്  ഇത്തരത്തിലൊരു വിധിയെന്നും രമ പറയുകയുണ്ടായി.
 ആളുകള്‍ മാളുകളില്‍ പോകുന്നത് കണ്‍സ്യൂമറായിട്ടാണ്. അല്ലാതെ വെറുതെ ആരും തന്നെ  അവിടെ പോകുന്നില്ല.  നേരത്തെ ലുലുവിന്‍റെ  പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്ന നടപടിയെ കോടതി  ചോദ്യം ചെയ്തിരുന്നതാണ്. മറ്റൊരു മാളുകളിലും പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നില്ല. കൊച്ചി ലുലുവില്‍ മാത്രം എന്താണ് ഇത്ര  പ്രത്യേകതയെന്നാണ് രമ യുഎസ് മലയാളിയോട്  ചോദിച്ചത്.
പണപ്പിരിവ് റദ്ദാക്കുന്നത് എല്ലാ മാളുകളിലും നടപ്പാക്കുന്നതാണെന്ന് കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ അന്ന് പറഞ്ഞിരുന്നതാണ്. ഷോപ്പിങ്ങ് സെന്ററുകളിലും, മാളുകളിലുമെല്ലാം പാര്‍ക്കിങ്ങ് സൗകര്യം സൗജന്യമായി ഒരുക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുള്ളതാണ്.
ഇന്ന് സോഷ്യല്‍ മീഡിയാ വഴി പതിനായിരക്കണക്കിന് ആളുകളാണ് രമ ജോര്‍ജിന്‍റെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അനധികൃതമായിട്ടുള്ള ഈ കൊള്ളപിരിവ് നിര്‍ത്തലാക്കണമെന്നുതന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
യുഎസ് മലയാളിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രമ ജോര്‍ജ് തന്‍റെ അഭിപ്രായങ്ങള്‍ പങ്കു വെച്ചത്.    

 

 

Share This:

Comments

comments