രക്തസാക്ഷികള്‍ ജനിക്കുന്നത്. (കവിത)

3
1423
പെരുമാതുറ ഔറoഗസീബ്.
കലാലയ ജീവിതമെന്നില്‍
ഒത്തിരി ആശകള്‍ നല്കി 
മാതാവിനും പിതാവിനും
പ്രതീക്ഷ നല്കി  ഞാനും 
ഏകമകനെന്ന പരിഗണന-
യുള്ളതുകൊണ്ട് അല്പം
അഹന്ത  ബാധിച്ചുവോ…
എന്ന സന്ദേഹം ബാക്കി..!
ക്ലാസ്സിലും ജീവിത
രീതികളിലും  ഒന്നാമനാണ്..
കലാലയ ജീവിതത്തിന്‍റെ 
രണ്ടാമദ്ധ്യായത്തില്‍
രാഷ്ട്രമീമാംസയില്‍ ചേക്കേറി..
തിരഞ്ഞെടുപ്പില്‍ മത്സരിച്ചു!
ഇതുവരെ എല്ലാത്തിലും
വിജയം ആവര്‍ത്തിച്ചു പോന്നു..
അവിടേയും  തെറ്റിയില്ല!!..
പക്ഷേ …
ജീവിത വഴിത്തിരുവ് അവിടെ
ആരംഭിച്ചപ്പോള്‍, തകരുന്ന
രണ്ടു ഹൃദയങ്ങളെ ഞാന്‍ കണ്ടു..
സുഹൃത്തുക്കള്‍ അകലുന്നത് കണ്ടു..
പതറുന്ന മനസ്സും അശ്രദ്ധമായ
പഠിത്തവും , പ്രതീക്ഷ നഷ്ടപ്പെട്ട
അദ്ധ്യാപകവൃന്ദവും 
തുടരെത്തുടരെയുള്ള 
സംഘര്‍ഷങ്ങളില്‍ 
ഞാനും ഭാഗഭാക്കായല്ലോ!!
അടുത്തയാഴ്ച രാത്രി,
നേതാവു വരുമെന്ന് 
എന്‍ കാതിലോതി  
ഇനി ജല്പനങ്ങള്‍ കേള്‍ക്കണം 
ആ ദിവസമെത്തി-
ഘോരഘോരം പ്രസംഗിച്ച നേതാവ്
ദളിതനായ എന്നെ വാനോളം
പുകഴ്ത്തി…
എല്ലാവരും, എന്നെ മാതൃകയാക്കാന്‍
നേതാവ് ആഹ്വാനവും ചെയ്തു!!
യോഗം കഴിഞ്ഞു വയല്‍വരമ്പിലൂടെ 
സ്വപ്നങ്ങള്‍ നെയ്തു നടക്കവേ 
ഒരു സംഘം മുന്നില്‍ പ്രത്യക്ഷപ്പെട്ടു!
പിന്നില്‍ ആഴത്തില്‍ ഇറങ്ങിയ
കത്തി വലിച്ചൂരി നേതാവ് മൊഴിഞ്ഞു…
“നിനക്കീ ഭൂമിയില്‍ ഇനി 
വസിക്കാന്‍ അനുവാദമില്ലാ..!!
കാരണമെന്തെന്നു ഞാന്‍
അന്വേഷിച്ചില്ല, അതിനൊട്ടു
സമയവും കിട്ടിയില്ല!!

Share This:

Comments

comments

3 COMMENTS

  1. Can I just say what a relief to find a person that genuinely knows what they’re discussing over the internet. You definitely know how to bring an issue to light and make it important. More and more people must check this out and understand this side of your story. I can’t believe you are not more popular since you definitely possess the gift. you can try this out: http://bit.ly/2b3E2rq

Comments are closed.