അന്നമ്മ തോമസ് മേക്കമാലില്‍ ഷിക്കാഗോയില്‍ നിര്യാതയായി.

0
1179
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : പെരുമ്പാവൂര്‍ ഓടക്കാലി പരേതനായ മേക്കമാലില്‍ ബഹു: തോമ്മസ് കശ്ശീശ്ശായുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയില്‍ വച്ച് തിങ്കളാഴ്ച വെളുപ്പിനു നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയില്‍ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേത ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.
മക്കള്‍ : ജെമീമാ , ജീവന്‍ (ഷിക്കാഗോ) , പരേതനായ ജെറിന്‍ മരുമക്കള്‍: ബാബു മറ്റത്തില്‍, സൂസി (ഷിക്കാഗോ)
പരേതയുടെ ഭൗതീകശരീരം ഡെസ്‌പ്ലെയിന്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025 W.Golf Rd, Niles, IL 60714) വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ പൊതുദര്‍ശനത്തിനായി വയ്ക്കും. സംസ്‌കാരം നാട്ടില്‍ ഇടവക പള്ളിയായ ഓടക്കാലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജീവന്‍ (847 209 8965), തേലപ്പിള്ളില്‍ സക്കറിയ കൊറെപ്പിസ്‌കോപ്പ (847 299-3704) ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണ്.

Share This:

Comments

comments