സാം എബ്രഹാമിന്‍റെ മരണം കൊലപാതം – ഭാര്യയും കാമുകനും ചേര്‍ന്ന്.

0
1415

ജോണ്‍സണ്‍ ചെറിയാന്‍.

മെല്‍ബണ്‍: എപ്പിംഗിലെ ഓസ്‌ട്രേലിയന്‍ മലയാളി സാം ഏബ്രഹാമിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി.  പുനലൂര്‍ സ്വദേശിയായ മുപ്പത്തിനാലുകാരനായ സാം ഏബ്രഹാമിന്‍റെ മരണം ഉറക്കത്തില്‍   ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു ഭാര്യ മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഭാര്യ സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സാമിനെ സോഫിയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തുടങ്ങിയ പ്രണയമാണ് ഭര്‍ത്താവ് സാം എബ്രഹാമുമായി ഉണ്ടായിരുന്നത്. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം. കരമാളൂര്‍ സ്വദേശിനിയായിരുന്നു ഭാര്യ സോഫിയ.
കോട്ടയത്തെ സ്വാശ്രയ കോളേജില്‍ പഠിക്കുമ്പോഴാണ് ഒപ്പം പഠിച്ച കാമുകന്‍ അരുണ്‍ കമലാസനനുമായി പരിചയപ്പെടുന്നത്. വിവാഹ ശേഷം സോഫിയയും സാമും ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ഒപ്പം അരുണും ജോലി നേടി ഓസ്‌ട്രേലിയയിലെത്തിയതോടെയാണ് ഇരട്ട പ്രണയം  തുടരുന്നത്. യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു സാം എബ്രാഹം.
ഭര്‍ത്താവിനൊപ്പം കഴിയുന്ന സമയത്തും ഭാര്യ സോഫിയ അരുണുമായുള്ള പ്രണയം കൊണ്ടുനടന്നിരുന്നു. ഇതിനിടയില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറക്കുകയുമുണ്ടായി. കാമുകനുമായുള്ള ബന്ധം സോഫിയ തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയാണ് സാമിനെ ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിട്ടത്.സാം ഏബ്രഹാമിനെ കഴിഞ്ഞ ഒക്ടോബര്‍ 14നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്നാണ്  ഭാര്യ സോഫി പൊലീസിന് മൊഴി നല്‍കിയിരുന്നത്.
 പൊലീസ് പിന്നീട് സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ്  ഭാര്യയും കാമുകനും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായത്. കൊലപാതകത്തിന് സോഫിക്ക് കൂട്ടുനിന്ന കാമുകന്‍ അരുണ്‍ കമലാസന(34)നേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇതിനുമുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ തീരുമാനിച്ചതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയില്‍ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്.
സാമിനെ കാറിനുള്ളില്‍ പതിയിരുന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അരുണ്‍ കമലാസനന്‍ തന്നെയാണ് അന്ന് സാമിനെ വധിക്കാന്‍ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തില്‍ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.
സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികള്‍ മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിരിക്കുന്ന കേസ് കൂടുതല്‍ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുണ്‍ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
അതേസമയം കോടതിയില്‍ ഹാജരാക്കിയ സോഫി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയില്‍ നിശബ്ദര്‍ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകള്‍ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച ഗായകനായിരുന്നു സാം. മെല്‍ബണ്‍ സിബിഡിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു.
പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ ഏബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറിയുമായിരുന്നു. സഹോദരന്‍ സാജന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയയും ഭര്‍ത്താവ് റോഷനും എപ്പിംഗില്‍ തന്നെ താമസിക്കുന്നുണ്ട്. സാം സോഫിയ ദമ്പതികള്‍ക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്.
രണ്ടു വര്‍ഷം മുമ്പാണ് സാമും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്. സാമിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍. സോഫി കാമുകനുമായി ചേര്‍ന്ന് സാമിനെ വകവരുത്തിയിരിക്കുന്നു എന്ന സത്യം ഇനിയും ഇവിടത്തെ മലയാളികള്‍ക്ക് അംഗീകരിക്കാനായിട്ടില്ല.

Share This:

Comments

comments