അന്ധ ദമ്പതികള്‍ക്ക് ജീവിതത്തിന്റെ സൂര്യ വെളിച്ചം നല്‍കി കെ.എച്ച്.എന്‍.എ.

0
1620
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം.
ജീവിതത്തിലെ അസാധാരണമായ പ്രതിസന്ധികളെ സധൈര്യം നേരിടുന്നവര്‍ക്കും പരീക്ഷണ കാലങ്ങളുണ്ടാവാം . അത്തരം ഒരു പ്രതിസന്ധിയാണ് അന്ധരായ ദമ്പതികളായ ഷാജിയും , ലൈലയും നേരിട്ടത്. കുന്ദംകുളത്ത് സ്ഥിതി ചെയ്യുന്ന ‘വിഭിന്ന വൈഭവ വികസന വേദി’ എന്ന ഭിന്ന ശേഷിയുള്ളവരുടെ സംഘടനെയെ നയിച്ചിരുന്ന ഇവര്‍ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി അവരെ സംഗീത കലാരംഗത്തും , സ്വയം തൊഴില്‍ പരിശീലനം നല്‍കി പ്രവര്‍ത്തി മേഖല യിലും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലാവുകയും അത് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുമെന്നായപ്പോള്‍ ഒരു നിയോഗം പോലെ കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുമായി ബന്ധപ്പെടുന്നത്.
സമയ ബന്ധിതമായി മഴക്കാല വിപണിയെ ലക്ഷ്യമിട്ട് മെയ് അവസാന വാരം പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായര്‍ കുന്ദംകുളത്ത് ശ്രീ ഷാജിയുടെ വീട്ടിലെക്ക്  കെ.എച്ച്.എന്‍.എ. സേവാ വിഭാഗത്തിന്റെ സഹായമായി ഒരു ലക്ഷത്തി പതിനാറായിരം രൂപ നല്‍കി. ജീവിത വഴിയില്‍ ഇരുള്‍ മൂടിയപ്പോള്‍ സൂര്യവെളിച്ചം പോലെ പ്രകാശമാനമാ യിരുന്നു വിഭിന്ന വൈഭവ വികസന വേദിയെ സംബന്ധിച്ചിടത്തോളം കെ.എച്ച്.എന്‍.എ. യുടെ സഹായം. ഇതു വരെയായി 1000 ഓളം കുടകള്‍ നിര്‍മ്മിച്ച് വിപണനം നടത്തുവാനും 6 ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് പരിശീലനം നടത്തുവാനും അവര്‍ക്ക് സാധിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും കൃഷ്ണരാജ് മോഹനനും കേരളത്തില്‍ ശ്രീ പ്രകാശ് വെള്ളയൂരും ആയിരുന്നു സേവാ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത് .
സേവന വഴികളില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നു കെഎച്ച്.എന്‍എ മുന്‍പോട്ടു പോവുമ്പോള്‍ ആ സംഘടനയുടെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലാവുകയാണ് ഇത്തരം പുതിയ സംരഭങ്ങള്‍ .വിവിധ സേവാ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു പോവുന്ന കെ.എച്ച്.എന്‍.എ. സേവാ സമിതി യുടെ അധ്യക്ഷന്‍ ഹരികൃഷ്ണന്‍ നമ്പൂതിരിയും കോ ഓര്‍ഡിനേറ്റര്‍ മധു പിള്ളയുമാണ് .

Share This:

Comments

comments