യുഡിഎഫ് വിടുന്നതുനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി.

0
892
Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:  യു.ഡി.എഫ് വിട്ടു നിക്കാനുള്ള കേരള കോണ്‍ഗ്രസി(എം)ന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി.  കേരളാ കോണ്‍ഗ്രസ് നേതാക്കളേയോ കെ എം മാണിയേയോ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്നുവരെ ശ്രമിച്ചിട്ടില്ല. ഇതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ഒരിക്കലും  അനുവദിക്കില്ലെന്നും മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ അദ്ദേഹം വ്യക്തമാക്കി.

കെ.എം മാണി മുന്നണി വിട്ട സാഹചര്യത്തില്‍ ഇനിയുള്ള കാര്യങ്ങള്‍ യു.ഡി.എഫും കോണ്‍ഗ്രസും ചേര്‍ന്ന് ആലോചിച്ച്‌ തീരുമാനിക്കേണ്ടി വരും. മുന്നണിക്കകത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. മാണി ഗ്രൂപ്പ് മുന്നണി വിട്ടതുകൊണ്ട് കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments