നാലു ദിവസം മുന്‍പ് കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

0
855

ജോണ്‍സണ്‍ ചെറിയാന്‍.

കോഴിക്കോട്: നാലു ദിവസം മുന്‍പ് കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. അവിടനല്ലൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബു (34) വിനെയാണ് രക്ഷപ്പെടുത്തിയത്. നടുവണ്ണൂര്‍ കോട്ടക്കുന്നുമ്മല്‍ എന്ന മലയുടെ മുകളിലുള്ള കിണറ്റില്‍ നാലു ദിവസം മുന്‍പ് കാല്‍തെറ്റി അബദ്ദത്തില്‍ ഇയാള്‍ വീഴുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല.

ഇയാള്‍ കിണറ്റില്‍ നിന്നും കരകയറാനാവാതെ കരയുകയും,  ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയും ആയിരുന്നു. എന്നാല്‍ ആരുടേയും ശ്രദ്ദയില്‍ പെടാതെ നാല് ദിവസം കിണറ്റില്‍ കിടക്കുകയായിരുന്നു. നാലാം ദിവസം അതുവഴി കടന്നു പോയ ഒരാള്‍ ശബ്ദം കേട്ട് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.

Share This:

Comments

comments