കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് മേഖലാ സംഗമം ചിക്കാഗോയില്‍.

0
1752
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ : കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലാ ഹിന്ദു സംഗമം ഒക്‌ടോബര്‍ എട്ടാംതീയതി ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധം ഗ്ലെന്‍വ്യൂ ഡ്യൂറ്റ്‌സില്‍ വച്ച് നടത്തുന്നതാണ്. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രസന്നന്‍ പിള്ള ചെയര്‍മാനും, എം.എന്‍.സി നായര്‍ കണ്‍വീനറായും വിപുലമായ കമ്മിറ്റിയും നിലവില്‍ വന്നു.
മിഡ്‌വെസ്റ്റ് മേഖലയിലുള്ള ഹിന്ദു കുടുംബങ്ങളെ ഈ സംഗമത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള പറഞ്ഞു. വിവിധ സെമിനാറുകള്‍, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ എന്നിവ പ്രധാന പരിപാടികളാണ്.
കോ- കണ്‍വീനര്‍മാരായി അനൂപ് രവീന്ദ്രനാഥ്, സുരേഷ് സുകുമാരന്‍, വാസുദേവന്‍ പിള്ള, ദീപക് നായര്‍, ബൈജു മേനോന്‍, രാജ് ഉണ്ണി, ഡോ. നിഷാന്ത് പിള്ള, ബാബു അമ്പാട്ട്, സുരേഷ് നായര്‍ എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്. ചിക്കാഗോ ഏരിയാ കോര്‍ഡിനേറ്റര്‍ അരവിന്ദ് പിള്ളയാണ്.
ഈ മേഖലാ സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.namaha.org -ല്‍ ലഭ്യമാണ്. വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഹിന്ദു കുടുംബങ്ങളേയും ഈ മിഡ്‌വെസ്റ്റ് മേഖലാ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ എം.എന്‍.സി നായര്‍ പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments