
Home America ന്യൂയോര്‍ക്കിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായ് മലയാളി.
ജോണ്സണ് ചെറിയാന്.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി ശ്രീനാഥ് ശ്രീനിവാസനെ നിയമിച്ചു.നഗരത്തിന്റെ വിവരങ്ങളെല്ലാം ഇനി ഈ മലയാളിയുടെ വിരല്ത്തുമ്പിലായിരിക്കും തിളങ്ങുന്നത്.
അംബാസിഡര്‍ ശ്രീ. ടിപി ശ്രീനിവാസന്റെ മകന് ശ്രീനാഥ് ശ്രീനിവാസന്റെ യാത്ര എന്നും അത്യാധുനിക സാങ്കേതിക വിദ്യക്കൊപ്പമായിരുന്നു. പുത്തന്‍ സാങ്കേതിക വിസ്മയങ്ങളെ ജേര്ണലിസത്തോടും, ജീവിതത്തോടും സമന്വയിപ്പിക്കുന്ന ശ്രീയുടെ പ്രസംഗങ്ങളും പ്രബന്ധങ്ങളും പിന്തുടരുന്നത് ആയിരക്കണക്കിനാളുകള്‍.
കൊളംബിയ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍, സിബിഎസ് റേഡിയോയിലെ ഹിറ്റായ ശ്രീ ഷോ അവതാരകന് , ന്യൂയോര്‍ക്ക് ടൈംസിലെ ബിസിനസ് ലേഖകന്‍, മെട്രോപൊളീറ്റന്‍ മ്യൂസിയത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ തുടങ്ങിയ മേഘലകളില്‍ തിളങ്ങിയ മലയാളികളുടെ അഭിമാനമായ ഈ മിടുമിടുക്കനെയാണ് ന്യൂയോര്‍ക്കെന്ന മഹാനഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്.
എല്ലാവിവരങ്ങളും എളുപ്പത്തില്‍ 90 ലക്ഷത്തോളം വരുന്ന ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് ഉറപ്പാക്കുകയാണ് ശ്രീനാഥിന്റെ പുതിയ ദൗത്യം. ഈ പുതിയ ദൗത്യത്തില്‍ പൂര്‍ണ്ണ വിജയം കൈവരിക്കുന്നതിന് യുഎസ് മലയാളിയുടെ ഭാവുകങ്ങളും, ആശംസകളും നേരുന്നു.
Comments
comments