നന്മതൻ തിരിവെട്ടം
=================
പുഴ പഴയപോലല്ലിപ്പോൾ
കടലും പഴയപോലല്ല
എന്തിനേറെ ഇന്നലെകളേ –
പ്പോലല്ലിന്നുകൾ …
നദിയും, കടലും മാറി,
ഇന്നലെകളുമിന്നും മാറി
ഞാനും മാറി, നിങ്ങളും
എല്ലാം മാറിക്കൊണ്ടിരിക്കുന്നു
മാറ്റമനിവാര്യം
മാറട്ടെയെല്ലാം
ഒന്നുമാത്രം മാറാതിരിക്കട്ടെ-
യെന്നുമെവിടെയോയിന്നും
ചിലരെങ്കിലും കാത്തു
സൂക്ഷിക്കുമിത്തിരി
നന്മതൻ തിരി വെട്ടം…