ദിലീപ് വര്‍ഗ്ഗീസ്, സാബൂ സ്ക്കറിയ, ജോണ്‍സണ്‍ മാത്യൂ ഫോമാ 56 കാര്‍ഡ് ഗെയിംസ് വിജയികള്‍.

0
1908
style="text-align: justify;">വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
ഫ്‌ളോറിഡ : ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ്­ ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനോടു അനുബന്ധിച്ചു നടന്ന 56 ചീട്ട് കളി മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ദിലീപ് വര്‍ഗ്ഗീസ്, ഫിലാഡല്‍ഫിയയില്‍ നിന്നും സാബൂ സ്ക്കറിയ, ഫിലാഡല്‍ഫിയയില്‍ നിന്നു തന്നെയുള്ള ജോണ്‍സണ്‍ മാത്യൂ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം, ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യൂസ് ചെരുവില്‍, ജോര്‍ജ് വന്‍നിലം, ജോസഫ് മാത്യൂ (അപ്പച്ചന്‍) എന്നിവരുടെ ടീമിനാണ്. മൂന്നാം സ്ഥാനം ലഭിച്ചത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ബേബി കുര്യാക്കോസ്, ഹ്യൂസ്റ്റണില്‍ നിന്നുള്ള തോമസ്­ ഓലിയാംകുന്നേല്‍, തോമസ് സക്കറിയ എന്നിവരുടെ ടീമിനാണ്. 56 ചീട്ടു കളിയുടെ കുലപതികളായ ഇവര്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്, ഡാളസില്‍ നിന്നുള്ള ഫിലിപ്പ് ചാമത്തിലാണ് (രാജൂ). ഒന്നാം സമ്മാനം $1000/ ­, രണ്ടാം സമ്മാനം $500/­, മൂന്നാം സമ്മാനം $250 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ നല്‍കിയത്. വിജയികള്‍ക്ക് ഫിലിപ്പ് ചാമത്തില്‍ സമ്മാനങ്ങള്‍ കൈമാറി. ഫോമാ അന്താരാഷ്ട കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന ചീട്ടു കളിക്ക് ചുക്കാന്‍ പിടിച്ചത് ചെയര്‍മാന്‍ മാത്യൂസ് ചെരുവിലും, കോ­ഓര്‍ഡിനേറ്റര്‍ സാബു സക്കറിയയുമായിരുന്നു.
അമേരിക്കയിലങ്ങോളം ഇങ്ങോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഫോമായെന്ന സംഘടനകളുടെ സംഘടനയില്‍ ഇന്ന് 65 മലയാളി സാംസ്ക്കാരിക അംഗ സംഘടനകള്‍ ഉണ്ട്. വിവിധ സംഘടനകളുടെ കലാപരിപാടികളും, നാടകോത്സവം, വള്ളംകളി തുടങ്ങി മലയാളികളുടെ ഗ്രഹാതുരത്വം തുളുമ്പുന്ന ഒട്ടനവധി പരിപാടികളുമായി ജൂലൈ 7 മുതല്‍ 10 വരെ, മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചാണ് ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അരങ്ങേറിയത്.

Share This:

Comments

comments