ലൈഫ് ലൈന്‍ എക്‌സ്പ്രസ് ലോകത്തിലെ ആദ്യത്തെ ഹോസ്പിറ്റല്‍ ട്രെയിന്‍.

0
1224
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
ലോകത്തിലെ ആദ്യ ഹോസ്പിറ്റല്‍ ട്രെയിനാണ് ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്. ഇന്ത്യയിലെ ”മാജിക് ട്രെയിന്‍” എന്നും ലൈഫ്‌ലൈന്‍ എക്‌സ്പ്രസിനെ പറയാറുണ്ട്. ലൈഫ് ലൈന്‍ എക്‌സ്പ്രസ് അതിന്റെ 25മത്തെ വാര്‍ഷികം ആഘോഷിക്കുകയാണ്.
1991 ലാണ് ഇന്ത്യയിലെ ഉള്‍നാടുകളിലും ഗ്രാമപ്രദേശങ്ങളിലും മെഡിക്കല്‍ ഫെസിലിറ്റീസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് കോച്ചുകളിലായാണ് ലൈഫ് ലൈന്‍ ആരംഭിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ മാനേജര്‍ ജി.സി അഗര്‍വാള്‍ പറയുന്നു. 18 സംസ്ഥാനങ്ങളിലായി 173 പ്രൊജക്ടുകള്‍ ലൈഫ്‌ലൈന്‍ ട്രെയിന്‍ ഏറ്റെടുത്തു നിര്‍വ്വഹിച്ചുവെന്നും അദ്ദേഹം പറയുന്നു. അഞ്ച് കോച്ചുകളുമായി 2007 ലാണ് പുതിയ ലൈഫ്‌ലൈന്‍ ട്രെയിന്‍ എത്തിയതെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
ഉള്‍ഗ്രാമങ്ങളിലുള്ള പത്ത് ലക്ഷത്തോളം ആളുകള്‍ക്ക് ലൈഫ്‌ലൈന്‍ ട്രെയിനിന്റെ സേവനം ഇതിനോടകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷവും ഇന്ത്യന്‍ റെയിവേയുമായി സഹകരിച്ച് ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ട സേവനവുമായി എത്തിയ ലൈഫ്‌ലൈന്‍ അതിന്റെ യാത്ര വീണ്ടും തുടരുന്നു.

Share This:

Comments

comments