ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും.

0
1611
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം.
ടൊറന്റോ : ഫോക്കാനയുടെ നാളിതു വരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനവും ചിരി അരങ്ങും. ചെയര്‍പേഴ്‌സണ്‍, സാഹിത്യകാരനായ ശ്രീ ജോണ്‍ ഇളമതയായിരുന്നു.കോ- ചെയറായി ശ്രീമതി നിര്‍മല തോമസ്,ശ്രീ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രവര്‍ത്തിച്ചു.പ്രശസ്ത കവിയും,നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി.
സാഹിത്യത്തെ, കവിതയെ, കവികളെ, ഇതര വിഭാഗ എഴുത്തുകാരെ ആരാധിക്കണമെന്നില്ല ,അവരുടെ കൃതികള്‍ എല്ലാവരും വായിക്കണമെന്നില്ല. ,എന്നാല്‍ അതു താല്പരൃമുള്ളവര്‍ വായിച്ചാല്‍ മതിയെന്നും,അവരെ ബ ഹുമാനക്കുല്ലെങ്കില്‍ തന്നെ അവരെ ഭയപ്പെടണമെന്നും ആമുഖത്തില്‍ അദ്ദേഹം ശക്തമായി പ്രതികരിച്ചു.ശ്രീ ദിവാകരന്‍ നമ്പൂതിരി മോഡറേറ്ററായിരുന്നു.
തടര്‍ന്ന് നാട്ടില്‍ നിന്നെത്തിയ സാഹിത്യകാരന്‍ ശ്രീ സതീഷ് ബാബു, ശ്രീമാന്മാരായ പ്രഫസര്‍ കോശി തലക്കല്‍, അശോകന്‍ വെങ്ങാശേരി,ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍, ഡോക്ടര്‍ മാത്യു തെക്കേടത്ത്, ഡോകടര്‍ പി.സി.നായര്‍, മുരളി ജെ നായര്‍, തമ്പി ആന്റണി, അബ്ദുള്‍ പുന്നയൂര്‍ക്കുളം, സുരേഷ് നെല്ലിക്കോട്, സാംസി കൊടുമണ്‍, കെ.കെ.ജോണ്‍സണ്‍, ജയിംസ് കുരീക്കാട്ടില്‍, ശ്രീമതിമാരാരായ നീന പനക്കല്‍,ഷീല ഡാനിയല്‍, തുടങ്ങിയവര്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി, തുടര്‍ന്ന് ചര്‍ച്ചകളും. രാവിലെ ആരംഭിച്ച കവി അരങ്ങും കാവ്യാലാപനവും ഹൃദ്യമായി.
അതിനു ശേഷം നടന്ന ചിരി അരങ്ങ് കണ്‍വന്‍ഷന്റെ മുഖഛായ മാറ്റി. വലിയ ഒരു ഹോളില്‍ നിറസദസില്‍ പൊട്ടിചിരികളുടെ ഘോഷയാത്ര അരങ്ങേറി. ശ്രീ ജോണ്‍ ഇളമത മോഡറേറ്ററായിരുന്നു. ചിരി നയിച്ചത് റോച്‌സ്റ്ററിലെ പ്രശസതനായ കാള്‍ഡിയോളജിസ്റ്റ് ഡോകടര്‍ മാത്യു തെക്കേടത്തായിരുന്നു.പാരടികളിലൂടെയും, പഴയ പാട്ടുകളിലൂടെയും നര്‍മ്മത്തെ പൂക്കറ്റികളായി ചിതറിച്ചുകൊണ്ടുള്ള അവതരണം ചിരി അരങ്ങിന്റെ ചരിത്രം മാറ്റിക്കുറിച്ചു.അരങ്ങില്‍ റവ.ഫാദര്‍ തോമസ് താഴത്തില്‍ ശുദ്ധഹാസ്യത്തി അമിട്ടുകള്‍ പൊട്ടിച്ചു.ശ്രീ സംഗമേശ്വരന്‍ മാണിക്യ അയ്യര്‍ പരിഹാസാക്ഷേപ സാഹിത്യത്തിന്റെ പൂത്തിരികള്‍ കത്തിച്ചു. .ശ്രീ ജോയി ഉടുമ്പന്നൂര്‍ സ്വതസിദ്ധമായ കഥാപ്രസംഗ ശൈലിയില്‍ നര്‍മ്മത്തിന് പുതിയ മാനങ്ങള്‍ നല്‍കി.തുടര്‍ന്ന് ശ്രീമാന്മാരായ ഡോ.മാത്യു തെങ്ങനാട്, അക്വൗനാസ് വിന്‍സന്റ് എന്നിവരും അരങ്ങില്‍ വിളങ്ങി.
ഉച്ചയ്ക്കു ശേഷം,സാഹിത്യത്തിന്റെ മറ്റു ശാഖകളായ നോവല്‍,കഥ വിഭാഗം ശ്രീ സതീഷ്ബാബു ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി, ജോണ്‍ ഇളമത നോവലിനും,നിര്‍മല കഥക്കും മോഡറേറ്ററായി. പുസതക പ്രകാശനങ്ങള്‍, സാഹിത്യ സമ്മേളന വിജയികള്‍ക്കുള്ള അവാര്‍ഡുദാനം എന്നിവ നടന്നു.
സാഹിത്യത്തോടും, സമ്മേളനങ്ങളാടും, ഫോക്കാന സംഘാടകര്‍ കാട്ടിയ അവഗണനയും, സാഹിത്യപ്രതിഭകളെ മുഖ്യ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാതെയും, ബാങ്ക്വറ്റിന്റെ അടിത്തട്ടില്‍ അവരെ നീക്കി നിര്‍ത്തുകയും ”നന്ദി”എന്ന ഒരു വാക്കു പറയാന്‍ മടി കാണിക്കകയും ചെയ്തത് മലയാളി തനിമയുടെ സംസക്ക്ാരം തന്നെയോ! അസ്ഥാനത്ത് തള്ളിയറി ഫോട്ടോയില്‍ കാണുന്നവരും,വാര്‍ത്തകള്‍ വളച്ചൊടിച്ച് മലയാളി സംസ്‌ക്കാരത്തെ വികലമാക്കുകയും, ചെയ്ത് മാദ്ധ്യമങ്ങളില്‍ വരുബോള്‍, ‘തൂണും ചാരി നിന്നവര്‍ പെണ്ണിനേയും കാണ്ടു പോയി”എന്ന കഥ തന്നെ ഈ സമ്മേളനത്തിന്റെ അവസ്ഥയും! മറ്റൊരു ശോചനീയവസ്ത ആയിരം ഡോളര്‍ മുടക്കി പരിപാടിക്കു വന്നവര്‍ കാണേണ്ടി വന്നത് നാട്ടില്‍ നിന്നെത്തിയ താരനിരകളുടെ പ്രകടനമല്ല,അവര്‍ക്ക് അവാര്‍ഡു കൊടുക്കയും, വാനോളം പുകഴ്ത്തുകയും ചെയ്യുന്ന അരോചകമായ കാഴ്ച്ച,ഇതൊക്കെ നടക്കട്ടെ പേരിനെങ്കിലും എങ്കെിലുമൊക്കെ കാട്ടാമായിരുന്നല്ലോ! സാഹിത്യം,സംസ്‌ക്കാരത്തിന്റെ മുഖമുദ്രയെന്ന് വീമ്പിളക്കുന്ന ഇവിടത്തെ സാംസ്‌ക്കാരിക സംഘടനകള്‍ക്ക് ഒരു സാഹിത്യ സമ്മേളനം ഇനി മേലില്‍ ഭൂഷണമല്ല!
മാത്യു, റോച്ചസ്റ്റര്‍ അറിയിച്ചതാണിത്.

Share This:

Comments

comments