പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.

0
1375
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
അറ്റ്‌ലാന്‍റ:  പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.. തക്കാളിയിലുളള വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
പ്രമേഹബാധിതര്‍ക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകള്‍ എന്നിവയും ഷുഗര്‍ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആന്റിഓക്‌സിഡന്റുകള്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
തക്കാളി ശീലമാക്കിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടല്‍, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാന്‍സര്‍സാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.തൂക്കം കുറച്ച് സ്‌ളിം ആകാന്‍ പദ്ധതിയിടുന്നവര്‍ ആഹാരക്രമത്തില്‍ തക്കാളി കൂടുതലായി ഉള്‍പ്പെടുത്തണമെന്നു പറയാറുണ്ട്
തക്കാളിയില്‍ കൊഴുപ്പു കുറവാണ്. കൊളസ്‌ട്രോള്‍ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാല്‍ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാല്‍ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡില്‍ ചേര്‍ത്തു കഴിക്കാം.
തക്കാളിയില്‍ പൊട്ടാസ്യം ധാരാളം. രക്തസമ്മര്‍ദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോഴാണ് രക്തസമ്മര്‍ദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തില്‍ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ എ, സി, നാരുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവയുടെ യോജിച്ചുളള പ്രവര്‍ത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്.
ആസിഡിന്റെ തോത് കൂടുതലായതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

Share This:

Comments

comments