ക്യാന്‍സര്‍ രോഗത്തെ ഇല്ലാതാക്കുന്ന പഴം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി.

0
688
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ക്യാന്‍സര്‍ രോഗത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന പഴത്തെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ക്യൂ.ഐ.എം.ആര്‍. ബെര്‍ഗ്‌ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ട്ടര്‍ റെന്‍ ബോയലും സംഘവുമാണ് ഈ പഴത്തെ കണ്ടെത്തിയത്. വടക്കന്‍ ക്യൂന്‍സ് ലാന്‍ഡിലെ മഴക്കാടുകളില്‍ തഴച്ചു വളരുന്ന ബ്ലഷ് വുഡ് എന്ന മരത്തിലുണ്ടാകുന്ന പഴമാണ് നിമിഷങ്ങള്‍ കൊണ്ട് ക്യാന്‍സറിനെ ഇല്ലാതാക്കുമെന്ന് കണ്ടെത്തിയത്. മൃഗങ്ങളില്‍ നടന്ന പരിക്ഷണം വിജയം കണ്ടു.
പുച്ച, നായ എന്നി മൃഗങ്ങളില്‍ പഴത്തിന്റെ സത്ത് അടങ്ങിയ ഇ ബി സി 46 എന്ന ഒരു ഇഞ്ചക്ഷന്‍ രോഗാവസ്ഥയില്‍ ഉള്ള മൃഗങ്ങളില്‍ കുത്തി വെച്ചു. തുടര്‍ന്ന് അഞ്ചു മിനിറ്റിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ക്യാന്‍സര്‍ ബാധിച്ച ശരീര ഭാഗത്തു കാണാന്‍ സാധിച്ചു. ദിവസങ്ങള്‍ക്കകം മുഴകള്‍ സങ്കേചിച്ച് പൂര്‍ണ്ണാവസ്ഥയില്‍ എത്തുകയും ചെയ്തു.
എന്തായാലും ശാസ്ത്രലോകം വളരെ പ്രതീക്ഷയോടെയാണ് ഈ പഴത്തെ കാണുന്നത്. മൃഗങ്ങളില്‍ ഉണ്ടായ മാറ്റം മനുഷ്യരിലും ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇവര്‍ പ്രതിക്ഷിക്കുന്നു. തലയിലും കഴുത്തിലും ഉണ്ടാകുന്ന ക്യാന്‍സറിന് ഏറെ ഫലപ്രധമാണ് ഈ പഴം എന്ന് ശാത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു.

Share This:

Comments

comments