ഫോമാ മയാമി കൺവൻഷന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.

0
1645
style="text-align: justify;">വിനോദ് കൊണ്ടൂർ ഡേവിഡ്
ഫ്ലോറിഡ : നോർത്തമേരിക്കൻ മലയാളികൾ ആകാംഷഭരിതരായി കാത്തിരിക്കുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവെൻഷനു നാമമാത്രമായ ദിനരാത്രങ്ങൾ ബാക്കി നിൽക്കെ, കൺവൻഷന്റെ ഒരുക്കങ്ങൾ ദൃതഗതിയിൽ മുന്നേറുകയാണെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ അറിയിച്ചു. വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അഹോരാത്രം പ്രവർത്തിച്ചു വരുന്നു. 2016 ജൂൺ 12 ഞായറാഴ്ച്ച ഫോമാ ട്രഷറാർ ജോയി ആന്റണിയുടെ വസതിയിൽ കൂടിയ മീറ്റിംഗിൽ വിവിധ കമ്മറ്റികളുടെ ചെയർമാൻമാർ പങ്കെടുത്തിരുന്നു.
താമസ സൗകര്യത്തോടു കൂടിയുള്ള രജിസ്ട്രേഷൻ ജൂൺ ആദ്യ വാരം തന്നെ അവസാനിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന താമസ സൗകര്യം കൂടാതെയുള്ള പുരോഗമിക്കുന്നു എന്നു രജിസ്ട്രേഷൻ വിഭാഗം കോ ഓർഡിനേറ്റർ ശ്രീജേഷ് ശ്രീനിവാസൻ പറഞ്ഞു. ഫോമാ പ്രസിഡന്റ്, ട്രഷറാർ, കൺവൻഷൻ ചെയർമാൻ എന്നിവരോടൊപ്പം, ജോയ് കുറ്റ്യാനി (നാഷണൽ കോഓർഡിനേറ്റർ), സുനിൽ തൈമറ്റം (മീഡിയ), ജയിംസ് പുളിക്കൽ (ഫെസിലിറ്റി), ജോണറ്റ് സെബാസ്റ്റ്യൻ (വള്ളംകളി), സാജു വടക്കേൽ (സ്റ്റേജ് അറേഞ്ജമെന്റ്സ്), സഞ്ചു എബി ആനന്ദ് (ഹെൽപ്പ് ഡെസ്ക്), പ്രിറ്റി ദേവസ്യ (മലയാളി മങ്ക), ട്രേസ ജോയ് (താലപ്പൊലി), ഷീല ജോസ്, ജോസ് ചാക്കോ, ജോൺ ഉണ്ണുണ്ണി, ജോണി ജോൺ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തിരുന്നു.
2016 ജൂലൈ 7 മുതൽ 10 വരെ, ഫ്ലോറിഡയിലെ പ്രശസ്ത ബീച്ച് റിസോർട്ടായ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന നോർത്ത് അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് വള്ളംകളി മുതൽ വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുമാണ്. അബ്ദുൾ കലാം നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന കണവൻഷൻ സെന്ററിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലും, സെക്രട്ടറി ഷാജി എസ്വേർഡും, ട്രഷറാർ ജോയി ആന്റണിയും പറഞ്ഞു.

Share This:

Comments

comments