രേഖ നായർ ഫോമാ വനിതാ പ്രതിനിധി ആയി മത്സരിക്കുന്നു.

0
1321
style="text-align: justify;">ജോജോ കൊട്ടാരക്കര
ന്യൂയോർക്ക് ക്യൂൻസ്സിൽ കഴിഞ്ഞ 40 വർഷം ആയി പ്രവർത്തിക്കുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഐകകണ്ടേന എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ശ്രീമതി രേഖ നായർ വനിതാ പ്രതിനിധി ആയി മത്സര രംഗത്തേക്ക് വന്നത്. കേരള കൾച്ചറലിൽ കൂടി തന്നെ പ്രവർത്തനം ആരംഭിച്ച രേഖ ഈ വർഷം കേരള കൾച്ചറൽ സെക്രട്ടറി ആയി പ്രവർത്തിച്ച് വരുന്നു. ഗവർമെന്റ് സെക്ടറിൽ ജോലി ചെയ്യുന്ന രേഖ, മഴവിൽ FM പ്രോഗ്രാം മാനേജർ, പ്രവാസി ചാനൽ ന്യൂസ്‌ ആൻങ്കർ എന്ന നിലയിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു തികഞ്ഞ നർത്തകി ആയി അറിയപ്പെടുന്ന രേഖ, ന്യൂ യോർക്ക്‌ ആസ്ഥാനം ആയി പ്രവത്തിക്കുന്ന കലാ കേന്ദ്ര അക്കാദമിയുടെ ഡയറക്ടർ കൂടി ആണ്. Smt. രേഖ നായർ ഫോമാ കമ്മിറ്റിക്ക് ഒരു മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല എന്ന് കേരള കൾച്ചറൽ ഭാരവാഹികൾ അഭിപ്രായപെട്ടു.

Share This:

Comments

comments