മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു.

0
820
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള (31) അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലായ സമയം ഡോട്ട് കോമിന്റെ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. തിങ്കളാഴ്ച രാത്രി പത്തനംതിട്ട ചുങ്കപ്പാറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ചികിത്സക്കായി കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണു മരണത്തിനു കാരണമെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിനിയാണ്. ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച നടത്തും.

Share This:

Comments

comments