ബെതൂല്‍ അജ്മല്‍ പുളിമൂട്ടില്‍ ഏഷ്യയിലെ ഈ വര്‍ഷത്തെ ലിറ്റില്‍ മിസ് പ്രിന്‍സസായി തിരഞ്ഞെടുക്കപ്പെട്ടു.

0
676
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഏഷ്യയിലെ ഈ വര്‍ഷത്തെ ലിറ്റില്‍ മിസ് പ്രിന്‍സസായി കൊച്ചിക്കാരി ബെതൂല്‍ അജ്മല്‍ പുളിമൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജിയയില്‍ നടന്ന മത്സരത്തിലാണ് ബെതൂല്‍ കിരീടമണിഞ്ഞത്. 27 രാജ്യങ്ങളില്‍ നിന്നുള്ള 29 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് പുരസ്‌കാരം നേടിയത്. 10-13 വയസ്സുകാര്‍ക്കിടയില്‍ നടന്നതായിരുന്നു മത്സരം.
അതോടൊപ്പം യങ് ടാലന്റ്, യങ് മിസ് യൂണിവേഴ്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരവും മത്സരത്തില്‍ ബെതൂല്‍ നേടി. ജൂണ്‍ 5നാണ് ജോര്‍ജിയയില്‍ മത്സരം നടന്നത്. ആദ്യ റൗണ്ടില്‍ 400 മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് 29 പേര്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ നിന്നും അവസാന 6 പേരുടെ പട്ടികയില്‍ ബെതൂല്‍ എത്തുകയായിരുന്നു. അവരില്‍ നിന്നാണ് ഒന്നാമതെത്തിയത്. ദ കിംഗ്ഡം ഓഫ് യൂണിവേഴ്‌സല്‍ പ്രൊഡക്ഷനാണ് മത്സരം സംഘടിപ്പിച്ചത്.

Share This:

Comments

comments