ഫാ. കുര്യാക്കോസ് മംഗലത്ത് നിര്യാതനായി.

0
682
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
മണര്‍കാട് : ചോറാറ്റിലായ മംഗലത്ത് പരേതനായ ചാണ്ടി സ്‌കറിയയുടെ മകന്‍ ഫാ. കുര്യാക്കോസ് മംഗലത്ത് (64) നിര്യാതനായി. കാല്‍നൂറ്റാണ്ടിലേറെ സെന്റ് മേരീസ് കത്തീഡ്രല്‍ സഹവികാരിയായിരുന്നു. മണര്‍കാട് സെന്റ് മേരീസ് കോളജ്, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളുടെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഹരിപ്പാട് മംഗലശേരി അമ്മുക്കുട്ടി. മക്കള്‍: ഷെല്‍ബി, ഷിബി, ഷീബ, ഷിനു, ഷിജോ. മരുമക്കള്‍: ഷിബു തരകന്‍ പ്ലാവിലയില്‍ കുണ്ടറ, ഷിജു ജോര്‍ജ് പതിയാക്കല്‍ ആലപ്പുഴ, പ്രദീഷ് ജോസ് ആലപ്പുഴ, ഷൈജു മണലൂര്‍ പേരൂര്‍ (എല്ലാവരും യു.എസ്).
സംസ്‌കാരം ജൂണ്‍ 14 -നു ചൊവ്വാഴ്ച രാവിലെ 10.30-നു മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍. അഭിവന്ദ്യ തോമസ് ബസേലിയോസ് ബാവ തിരുമേനി സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം ഭദ്രാസന ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ് സന്നിഹിതനായിരിക്കും.

Share This:

Comments

comments