ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ വി. അന്തോനീസിന്റെ തിരുനാൾ ആചരിച്ചു.

0
804
style="text-align: justify;">ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
ഷിക്കാഗൊ : ജൂൺ 12 ന് ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് കാർമ്മികനായിരുന്നു.
നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുവാൻ വേണ്ടി മാത്രമല്ല വി. അന്തോനീസിനോട് പ്രാർത്ഥിക്കേണ്ടതെന്നും, വളർന്നുവരുന്ന തലമുറയുടെ നഷ്ടപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മാധ്യസ്ഥം അപേക്ഷിക്കേണ്ടതെന്ന് മുത്തോലത്തച്ചൻ തിരുനാൾ സന്ദേശത്തിൽ അനുസ്മരിപ്പിച്ചു. ഫെർനാഡോ എങ്ങനെ വി. അന്തോനീസായെന്നും, ചെറുപ്പകാലം മുതൽ ഈ വിശുദ്ധനിലൂടെ ദൈവം പ്രവർത്തിച്ച നിരവധി അത്ഭുതങ്ങളേപ്പറ്റിയും വിവരിച്ചു. ഈ വിശുദ്ധന്റെ കൈയിൽ ഉണ്ണി ഈശോയിരിക്കുന്നത് ഈശോയുമായി നടത്തിയ സംഭാഷണത്തേപ്പറ്റിയും, കൈയിലുള്ള വിശുദ്ധ ബൈബിൾ, വിശുദ്ധ ഗ്രന്ഥത്തിലുള്ള അഗാധ പാണ്ഡിത്യത്തേപ്പറ്റിയും, ലില്ലി പൂക്കൾ വിശുദ്ധന്റെ പരിശുദ്ധിയേപ്പറ്റിയുമാണ് സൂചിപ്പിക്കുന്നത്.
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ജനിച്ച് മറ്റ് വിശുദ്ധരേക്കാൾ അത്ഭുതങ്ങൾ പ്രവർത്തിച്ച് അനേകരെ മാനസാന്തരപ്പെടുത്തി വിശ്വാസത്തിലേക്ക് കൊണ്ടുവന്ന വി. അന്തോനീസിനേപ്പോലെ അത്ഭുതങ്ങൾ ചെയ്യാനായില്ലെങ്കിലും, ഓരോ ക്രൈസ്തവനും ഭൌതികസുഖങ്ങളിൽ തല്പരരാകാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന അത്ഭുത മനുഷ്യരാകണമെന്ന് മുത്തോലത്തച്ചൻ ആഹ്വാനം ചെയ്തു. കരുണയുടെ ഈ വർഷത്തിൽ, അശരണരുടേയും, ആലംബഹീനരുടേയും മദ്ധ്യസ്ഥനായ വി. അന്തോനീസിന്റെ മാത്യുക അനുസരിച്ച് സഹജീവികളോട് കരുണയുള്ളവരായിരിക്കണമെന്നും, മാതാപിതാക്കൾ നല്ല മാത്യുകയായി കുട്ടികളെ പരിശീലിപ്പിക്കണമെന്നും അച്ചൻ ഉത്ബോധിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുനാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. തിരുനാൾ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേൾ, ഫിലിപ് പുത്തെൻപുരയിൽ, ജോർജ്ജ് പുള്ളോർകുന്നേൽ, എന്നിവർ നേത്യുത്വം നൽകി. ഈ ഫൊറോനായിലെ ഫിലിപ് & ഡോളി പുത്തെൻപുരയിൽ കുടുംബാംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. വി. അന്തോനീസിന്റെ തിരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിച്ച എല്ലാവർക്കും, പ്രത്യേകിച്ച് പ്രസുദേന്തിമാർക്കും മുത്തോലത്തച്ചൻ നന്ദി പറഞ്ഞു.

Share This:

Comments

comments