ഒര്‍ലാന്റോ കൂട്ടകുരുതി-ഒബാമ രാജിവെക്കണമെന്ന് ട്രംബ്.

0
672
style="text-align: justify;">പി.പി.ചെറിയാന്‍
ഓര്‍ലാന്റൊ : മെയ് 12 ഞായറാഴ്ച അതിരാവിലെ ഒര്‍ലാന്റോ നൈറ്റ് ക്ലബില്‍ നടന്ന കൂട്ടകുരുതിയെ കുറിച്ചു പ്രസിഡന്റ് ഒബാമ ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടന്ന പ്രസംഗത്തില്‍ വെടിവെപ്പിനെ റാഡിക്കല്‍ ഇസ്ലാമിക്ക് ടെറൊറിസം എന്ന് വിശേഷിപ്പിക്കാതിരുന്ന ഒറ്റകാരണത്താല്‍ തന്നെ ഒബാമക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും, രാജിവെച്ചു ഇറങ്ങിപോകണമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പ് ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒര്‍ലാന്റോയില്‍ നടന്ന കൂട്ടകുരുതിയാണെന്ന് ആക്ട് ഓഫ് ടെററാണെന്നുമാണ് ഒബാമ വിശേഷിപ്പിച്ചത്.
ഹില്ലരി നടത്തിയ പ്രസ്താവനയില്‍ ‘റാഡിക്കല്‍ ഇസ്ലാം ടെറൊറിസം’ എന്ന് വിശേഷിപ്പിക്കാതിരുന്നതിനാല്‍ ഹില്ലരിക്ക് മത്സരരംഗത്തു തുടരാന്‍ അവകാശമില്ലെന്നും ട്രമ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.
മനുഷ്യന്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും, ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടു പോയാല്‍ രാജ്യം എവിടെ ചെന്നെത്തുമെന്ന് അറിയില്ല. ട്രമ്പ് തുടര്‍ന്ന് 50 പേരുടെ മരണത്തിനും 53 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഈ സംഭവം അമേരിക്കയില്‍ നിന്ന് ഏറ്റവും വലിയ വെടിവെപ്പ് സംഭവമാണ്. ട്വിന്‍ടവറിനു നേരെ നടന്ന അക്രമണത്തിനുശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രണവും.
ഓര്‍ലന്റ് സംഭവത്തിനുത്തരവാദിയായ ഒമാര്‍ മേറ്റീനെ 2013, 2014 ലും എഫ്.ബി.ഐ. പിടികൂടി ചോദ്യം ചെയ്തിരുന്നു.

Share This:

Comments

comments