യു.എസ്. കെമിസ്ട്രി ഒളിമ്പ്യാഡ് ഫൈനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ടകള്‍ മത്സരിക്കും.

    0
    728
     പി.പി.ചെറിയാന്‍
    ഫ്രീമോന്റ്(കാലിഫോര്‍ണിയാ) : യു.എസ്. കെമിസ്ട്രി ഒളിമ്പ്യാഡ് 20 അംഗ ഫൈനല്‍ ടീമില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും, ഇരട്ട സഹോദരികളുമായ അനുഷ്‌ക്ക വാലിയ, അഞ്ചലി വാലിയ എന്നിവരെ അമേരിക്കന്‍ കെമിസ്ട്രി സൊസൈറ്റി തിരഞ്ഞെടുത്തു.
    യു.എസ്. ടീമില്‍ അഞ്ചലി ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. സഹോദരി അനുഷ്‌ക വാലിയ 2015 ല്‍ നടന്ന മത്സരത്തില്‍ ടോപ് സ്‌ക്കോററായ 20 വിദ്യാര്‍ത്ഥികളില്‍ ഉല്‍പ്പെട്ടിരുന്നു.
    അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 16,000 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നും 20 പേര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്.
    ഇന്റര്‍നാഷ്ണല്‍ കെമിസ്ട്രി ഒളിമ്പ്യാഡില്‍ എഴുപതു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഫൈനലിസ്റ്റുകളാണ് പങ്കെടുക്കുക.
    ജൂലായ് 23 മുതല്‍ ആഗസ്റ്റ് 1 വരെയാണ് ഫൈനല്‍ മത്സരങ്ങള്‍.
    കാലിഫോര്‍ണി ഫ്രീമോണില്‍ നിന്നുള്ളവരാണ് അനുഷ്‌ക്ക- അജ്ഞലി വാലിയ സാഹോദരിമാര്‍.

     

    Share This:

    Comments

    comments