ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഒമാനില്‍ പ്രകാശനം ചെയ്തു.

0
1158
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
മസ്‌കത്ത് : വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്‌മോള്‍ ആന്‍ഡ് മീഡിയം സംരഭകരെ പരസ്പരം കോര്‍ത്തിണക്കുന്ന ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ഒമാനില്‍ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ അഡൈ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രസാധകര്‍. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ സേഫ് ഹോംസ് ഡയറക്ടര്‍ മുസ്തഫ കീത്തടത്തിന് ആദ്യപ്രതി നല്‍കി ടോപ് ആഡ് അഡൈ്വര്‍ട്ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ സുറൂര്‍ റഹ്മാനാണ് ഡയറക്ടറിയുടെ ഒമാനിലെ പ്രകാശനം നിര്‍വ്വഹിച്ചത്. മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല പി. സിദ്ധീഖ്, ഫസലുല്‍ ഹഖ് പി.എ സംബന്ധിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടാര്‍ജറ്റഡ് മാര്‍ക്കറ്റിഗിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. www.gbcdonline.com എന്ന വിലാസത്തില്‍ ഓണ്‍ലൈനിലും ഗൂഗില്‍ പ്ലേ സ്റ്റോറില്‍ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.
ഫോട്ടോ : ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താം പതിപ്പ് സേഫ് ഹോംസ് ഡയറക്ടര്‍ മുസ്തഫ കീത്തടത്തിന് ആദ്യപ്രതി നല്‍കി ടോപ് ആഡ് അഡൈ്വര്‍ട്ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ സുറൂര്‍ റഹ്മാന്‍ പ്രകാശനം ചെയ്യുന്നു.

Share This:

Comments

comments