ആരോഗ്യത്തോടെ വാര്‍ധക്യജീവിതം.

0
1262
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍ 
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികള്‍. എല്ലാവിധ പോഷകങ്ങളും മതിയായ തോതിലുള്ള ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അതു സഹായകം.
ഡിപ്രഷന്‍(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം.
* ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഊര്‍ജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു.
* നാരുകള്‍ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, കുറുക്കുകള്‍, ബീന്‍സ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ നാരുകള്‍ ധാരാളം. ഇതു ഹൃദയരോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും.
* മത്തി, നെത്തോലി, അയല പോലെയുളള മീനുകള്‍ കറിവച്ചു കഴിക്കുക. ചിക്കന്‍ പാകം ചെയ്യുന്നതിനു മുമ്പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും കുറയ്ക്കാന്‍ സഹായകം. കായികാദ്ധ്വാനമുളള പ്രവര്‍ത്തികളിലേര്‍പ്പെടാത്തവര്‍ക്കു കുറവു കലോറി ഊര്‍ജം മതിയാകും.
* വിറ്റാമിന്‍ ഡി അടങ്ങിയ പാല്‍, തൈര്, ഓറഞ്ച്, മീനെണ്ണ, വെണ്ണ തുടങ്ങിയവ കഴിക്കുക. പാല്‍ പാട നീക്കി ഉപയോഗിക്കുക. പാലുത്പന്നങ്ങളിലെ കാത്സ്യവും വിറ്റാമിന്‍ ഡിയും എല്ലുകള്‍ ശക്തമാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി സപ്‌ളിമെന്റുകള്‍ കഴിക്കുന്നതും ഗുണപ്രദം.
* വിറ്റാമിന്‍ ബി 12 അടങ്ങിയ ആഹാരം(മുട്ട, മീന്‍, തൈര്, പാല്‍…)കഴിക്കുക. 50 വയസിനുമേല്‍ പ്രായമുളളവരില്‍ മതിയായ തോതില്‍ ബി 12 ആഗിരണം ചെയ്യാനുളള കഴിവു കുറയുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ബി 12 സപ്‌ളിമെന്റുകള്‍ കഴിക്കുന്നതും ഗുണപ്രദം.
* കൂടുതല്‍ കലോറി ഊര്‍ജമടങ്ങിയ വിഭവങ്ങള്‍ കുറച്ചു മാത്രം കഴിക്കുക. കേക്ക്, ചിപ്‌സ് ബേക്കറി വിഭവങ്ങള്‍ എന്നിവയുടെ അളവും കഴിക്കുന്ന തവണകളും കുറയ്ക്കുക.
* പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ബിപി എന്നിവയ്ക്കു ചികിത്സ സ്വീകരിക്കുന്നവര്‍ ഭക്ഷണക്കാര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കണം. മരുന്നു കൃത്യസമയത്തു കഴിക്കണം. ഡോക്ടറുടെ നിര്‍ദേശം കൂടാതെ മരുന്നു നിര്‍ത്തുകയോ അളവില്‍ മാറ്റം വരുത്തുകയോ അരുത്. സ്വയം ചികിത്സ അപകടം.
* ശാരീരികപ്രശ്‌നങ്ങളില്ലാത്തവര്‍ ആയാസരഹിതമായ ജോലികളിലേര്‍പ്പെടണം. പച്ചക്കറിത്തോട്ട നിര്‍മാണം, പൂന്തോട്ട നിര്‍മാണം എന്നിവ പ്രായമായവരുടെ മനസിനും ശരീരത്തിനു ഉന്മേഷം പകരും. വാര്‍ധക്യം സായാഹ്നത്തിലെ വസന്തമാണ്. അതു തിരിച്ചറിയുക.
പേരക്കുട്ടികളോടൊപ്പം കളിക്കാം. കുട്ടിക്കാലത്തെ നല്ല ഓര്‍മകള്‍ പങ്കുവയ്ക്കാം. അവരുടെ കുഞ്ഞിക്കൈകള്‍ നിങ്ങളെ ബാല്യത്തിന്റെ നാട്ടുമാഞ്ചോട്ടിലെത്തിക്കും. മധുരം കിനിയുന്ന നാട്ടുമാമ്പഴം പോലെ ഓര്‍മകള്‍പൊഴിയും. അതു നല്കുന്ന മാനസിക ഊര്‍ജത്തിനു പകരം
വയ്ക്കാന്‍ ഡോക്ടറുടെ മരുന്നിനോ സൈക്കോളജിസ്റ്റിന്റെ മന്ത്രത്തിനോ ആവില്ല. അവശതകള്‍ ശരീരത്തെ തളര്‍ത്തിയാലും ചുറുചുറുക്കുളള മനസിന് എവിടെ വാര്‍ധക്യം.

Share This:

Comments

comments