ഷോണ്‍ അലക്‌സ് വാലിഡിക്‌റ്റോറിയന്‍.

0
1163
style="text-align: justify;">ഷാജി രാമപുരം
 ഡാലസ് : ലൂയിസ് വില്‍ ഹൈസ്‌കൂളിലെ ഈ വര്‍ഷത്തെ വാലിഡിക്‌റ്റോറിയന്‍ പദവി മലയാളീ വിദ്യാര്‍ത്ഥി ഷോണ്‍ അലക്‌സ് കരസ്ഥമാക്കി. ആയിരത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷനില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ വാലിഡിക്‌റ്റോറിയന്‍ പദവി ഷോണ്‍ നേടിയത്.
ഡാലസ് ലൂയിസ് വില്ലയില്‍ താമസിക്കുന്ന ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര മണീലേത്ത് കുടുബാംഗമായ അജി അലക്‌സിന്റെയും മല്ലപ്പള്ളി കിഴക്കേകരയില്‍ മേരി അലക്‌സിന്റെയും മകനാണ് ഷോണ്‍.
2014-2015 ലെ ഏ.പി. മെരിറ്റ് സ്‌കോളര്‍, അക്കാഡമിക് ഡികാത്ത് ലണ്‍ തുടങ്ങി നിരവധി അംഗീകാരത്തിന് അര്‍ഹനായിട്ടുണ്ട്. സ്‌ക്കൂള്‍ ജൂണിയര്‍ വേള്‍ഡ് അഫയര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഡികാത്ത് ലണ്‍ടീം ക്യാപ്റ്റന്‍, നാഷ്ണല്‍ ഹോണര്‍ സൊസൈറ്റി, മെഡിക്കല്‍ ക്ലബ്, ഫാര്‍മര്‍ സ്റ്റുഡന്റ് കോഹാര്‍റ്റ് തുടങ്ങിയ സംഘടനകളില്‍ അംഗവുമാണ്.
ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകാംഗമായ ഷോണ്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇടവകയില്‍ ഓള്‍ട്ടര്‍ ബോയി ആയി സേവനം അനുഷ്ടിക്കുന്നു. സണ്ടേ സ്‌ക്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റിയില്‍ തുടര്‍പഠനത്തിന് ആഗ്രഹിക്കുന്ന ഷോണിന്റെ ഏക സഹോദരന്‍ ഷാരോണ്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share This:

Comments

comments