ജോസഫ് ഔസോ ഫോമ ദേശീയ കമ്മറ്റിയിലേക്ക്.

0
874
ജോയിച്ചന്‍ പുതുക്കുളം
ലോസ് ആഞ്ചലസ് : ജോസഫ് ഔസോയെ, കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് ഫോമ നാഷണല്‍ കമ്മറ്റിയംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ പ്രതിനിധിയായി ഫോമയുടെ ആരംഭം മുതല്‍ ജോസഫ് ഔസോ സദാ കര്‍മ്മനിരതനാണ്.
ഫോമയുടെ ട്രഷറര്‍, ‘കല’യുടെ പ്രസിഡന്റ് എന്നീ പദവികള്‍ അലങ്കരിച്ച ഇദ്ദേഹം നിലവില്‍ ഫോമയുടെ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കൂടിയാണ്.
അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തന്റേതായ ശൈലിയിലുള്ള വ്യക്തിത്തത്തിനുടമ കൂടിയായ ഔസോ, അിറയപ്പെടുന്ന ഒരു ചലച്ചിത്രനടനും കലാകാരനും കൂടിയാണ്. ഹൗ ഓള്‍ഡ് ആര്‍ യു, പുരാനി ദിന്‍ (ഹിന്ദി) എന്നീ സിനിമകളിലും അനേകം ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. താമസിയാതെ പുറത്തിറങ്ങുന്ന കാമസൂത്ര ഗാര്‍ഡന്‍ എന്ന ഇംഗ്ലീഷ് സിനിമയിലും തന്റേതായ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതും, നാട്ടിലുള്ള മലയാളികളായ ക്യാന്‍സര്‍ രോഗികള്‍ക്ക് വ്യക്തിഗതമായ ചികിത്സാ സഹായം നല്‍കി വരുന്നതുമായ എസ്.ഡി.എം ക്യാന്‍സര്‍ റിലീഫ് ഫണ്ട ിന്റെ ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ് ജോസഫ് ഔസോ.
കേരള അസോസിഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ നിറസാന്നിധ്യമായ ഔസോയെ ഫോമ നാഷണല്‍ കമ്മറ്റിയംഗമായി നിര്‍ദ്ദേശിച്ചത് ‘കല’യുടെ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി അഞ്ജു മാത്യു, സുകുമാരന്‍ നായര്‍, ജോണ്‍ കെ ജോസഫ്, പന്തളം ജോണ്‍സണ്‍, ജോണ്‍ മാത്യു, സണ്ണി നടുവിലക്കോട്ട്, രശ്മി നായര്‍, ആനന്ദ് കുഴിമറ്റം, ഫിറോസ് മുസ്തഫാ, സുജ ഔസോ, ജിമ്മി ജോസഫ്, ജോര്‍ജ്ജ് കുട്ടി എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയാണ്.

9 10

Share This:

Comments

comments