യുവതലമുറയുടെ വെല്ലുവിളികൾക്ക് ഉത്തരം നല്‍കുന്ന ‘തിയോളജി ഓഫ് ബോഡി’ സെമിനാറുകൾ.

0
801
style="text-align: justify;">ബാബു ജോൺ
‘പ്രതികൂലമായ സാമൂഹ്യാവസ്ഥകളിൽ നമ്മുടെ കുഞ്ഞുങ്ങളിൽ ആഴമായ ക്രൈസ്തവബോധ്യം എങ്ങനെ വളർത്തിയെടുക്കാം’ എന്ന വിഷയത്തിൽ ‘തിയോളജി ഓഫ് ബോഡി’യെ (ശരീരത്തിന്റെ ദൈവശാസ്ത്രം) ആസ്പദമാക്കി ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്ങ്സിലുള്ള സിറോ മലബാർ പള്ളിയിൽ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കൾക്കും വേണ്ടി ഏകദിന സെമിനാര്‍ നടത്തുകയുണ്ടായി. രാവിലെ 9 മണിക്ക്‌ ഫാ.കുര്യാക്കോസ് കുമ്പകീൽ (വികാരി, ഔർ ലേഡി ഓഫ് ഹെൽത്ത് ചർച്) അച്ചന്റെ നേതൃത്തത്തിലുള്ള ദിവ്യബലിയോടെ സെമിനാര്‍ ആരംഭിച്ചു. ‘തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ മിനിസ്ട്രിയുടെ പ്രസിഡന്റ്‌ ബാബു ജോണിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ.
ധാർമികമായ വെല്ലുവിളികൾ ഉയരുമ്പോൾ വളർന്നുവരുന്ന തലമുറയെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്നും, പ്രതികൂലമായ സാമൂഹ്യാവസ്ഥകളിൽ നമ്മുടെ കുഞ്ഞുങ്ങളിൽ ആഴമായ ക്രൈസ്തവബോധ്യം വളർത്തിയെടുക്കാനും ധാർമികജീവിതത്തിൽ അഭിവൃദ്ധിപ്രാപിക്കാനും എന്തു ചെയ്യണം എന്നുള്ള ചർച്ചകളും പ്രയോഗിക നിര്‍ദ്ദേശങ്ങളും സെമിനാറിൽ പ്രധാന പഠന വിഷയങ്ങളായിരുന്നു.
സ്ത്രീ പുരുഷ ലൈംഗികത, ദാമ്പത്യവിശുദ്ധി, കൂട്ടായ്മയിലുള്ള ജീവിതം എന്നിവ ദൈവത്തിന്റെ ഛായയും സാദൃശ്യവും പ്രകടമാക്കുന്നു; വിവാഹത്തിലൂടെ ദമ്പതികൾ ജീവിക്കേണ്ട ‘ത്രീത്വ രഹസ്യം’ മനുഷ്യന് വെളിപ്പെടുന്നത് മനുഷ്യ ശരീരത്തിലൂടെയാണ് തുടങ്ങിയവയും സെമിനാറിന്റെ വിഷയങ്ങളില്‍ ഉൾപ്പെടുത്തിയിരുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ 1979 മുതൽ 1984 വരെ നടത്തിയ ബുധനാഴ്ച പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘തിയോളജി ഓഫ് ബോഡി’ (ശരീരത്തിന്റെ ദൈവശാസ്ത്രം). ശരീരത്തിന്റെയും ആത്മാവിന്റെയും സൃഷ്ടിപരമായ ഒരു ഉൾകാഴ്ചയെന്ന നിലയിൽ സുപ്രധാനമാണ് പാപ്പയുടെ ഈ പ്രബോധനം. സെമിനാറില്‍ പങ്കെടുത്തവർക്കെല്ലാം പുത്തൻ ബോധ്യങ്ങളും പ്രതീക്ഷകളും പകരുന്നതായിരുന്നു.
വളർന്നുവരുന്ന തലമുറ ശരീരത്തിന്നും ലൈംഗീകതക്കും വിശ്വാസത്തിനുമെതിരായ ഒരായിരം ചോദ്യങ്ങളിൽ തപ്പിത്തടയുമ്പോൾ അവരെ നേർവഴി നയിക്കാൻ ഇത്തരം സെമിനാറുകൾ പ്രയോജനപ്പെടുമെന്നു ഫാ.കുര്യാക്കോസ് കുമ്പകീൽ സന്ദേശത്തില്‍ പറഞ്ഞു. ബാബു ജോണിന്റെ നേതൃത്വത്തി ലുള്ള ‘തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ്’ മിനിസ്ട്രിയിലൂടെ അമേരിക്കയിലും പുറത്തുമുള്ള എല്ലാ ഇടവകളിലേക്കും ഈ മഹത്തായ സന്ദേശം എത്രയുംവേഗം എത്തിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബാബു ജോണ്‍
ഫോണ്‍: 1- 214-­934­-3928.
ഈമെയില്‍:
TOBFORLIFE@GMAIL.COM

Share This:

Comments

comments