സെന്റ് മേരീസില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി.

0
863
style="text-align: justify;"> ജോണിക്കുട്ടി പിള്ള വീട്ടില്‍
 ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. മെയ് 30-ാം തീയതി വൈകീട്ട് 3 മണിക്ക് ദേവാലയത്തില്‍ ആരംഭിച്ച ചടങ്ങുകള്‍ക്ക് വികാരി ഫാ.തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വി.കുര്‍ബാനമദ്ധ്യേ ഫൊറോന വികാരി ഫാ.എബ്രഹാം മുത്തോലത്ത് വചനസന്ദേശം നല്‍കി. അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചിറപ്പുറത്ത്, ഫാ.സജി പിണര്‍ക്കയില്‍, ഫാ.പോള്‍ ചാലിശ്ശേരി, ഫാ.ജഗിന്‍ പുത്തന്‍പുരക്കല്‍, ഫാ.അനില്‍ വിരുത്തികുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് മതാദ്ധ്യാപകരും ചര്‍ച്ച് എക്‌സിക്യൂട്ടീവും അള്‍ത്താര ശുശ്രൂഷികളും സിസ്റ്റേഴ്‌സും ക്രമീകരണങ്ങള്‍ ചെയ്തു.
പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച 31 കുട്ടികളെ അനുമോദിക്കുന്നതിനായി നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് വിരുന്നുസല്‍ക്കാരം നടത്തപ്പെട്ടു. കുട്ടികളുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ അനുമോദനയോഗത്തിന് തുടക്കം കുറിച്ചു. ഫാ.തോമസ് മുളവനാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. എബ്രഹാം മുത്തോലത്ത്, കെ.സി.എസ്.വൈസ് പ്രസിഡന്റ് റോയി നെടുംചിറ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. അഭിലാഷ് നെല്ലാമറ്റം സ്വാഗതവും ബിന്‍സി പൂത്തറയില്‍ കൃതജ്ഞതയും പറഞ്ഞു. സ്‌ക്കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ഫാ.സജി പിണര്‍ക്കയില്‍ സ്വന്തമായി രചിച്ച ഗാനത്തിലൂടെ കുട്ടികള്‍ക്ക് ആശംസ അര്‍പ്പിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.സി.എസ്. നല്‍കി.
അദ്ധ്യാപകര്‍ക്കുള്ള ഉപഹാരങ്ങള്‍ തദവസരത്തില്‍ നല്‍കപ്പെട്ടു. അദ്ധ്യാപകരുടെയും കുട്ടികളുടെയും പ്രതിനിധികള്‍ നന്ദിപ്രസംഗങ്ങള്‍ നടത്തി. ശ്രുതിമധുരമായ ഗാനങ്ങളോടെ വിരുന്നുസല്‍കാര പരിപാടികള്‍ക്ക് തിരശീല വീണു. ക്‌നാനായ വോയ്‌സ് പരിപാടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തു. മതാപിതാക്കളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ നടത്തി.

Share This:

Comments

comments