സോഷ്യല്‍ മീഡിയ ലോകത്തേക്ക് ഗുഗിളിന്റെ പുതിയ സംഭാവന.

0
756
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
‘സ്‌പേസസ്’ എന്ന പുതിയ ആപ്ലിക്കേഷനുമായി ഗൂഗിളും ഗ്രൂപ്പ് ചാറ്റിങ് ലോകത്തെക്ക് ചുവടുവയ്ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സുഹ്യത്തുകള്‍ക്ക് ഒരുമിച്ച് ചാറ്റ് ചെയുന്നതിനുള്ള സംവിധാനമാണ് സ്‌പേസസ്. വലിയ പ്രതിക്ഷയോടെ തന്നെയാണ് ഗുഗിള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയക്ക് പ്രധാന്യം ഏറെയുള്ള സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി ഗൂഗിള്‍ എത്തിയിരിക്കുന്നത്. നിലവില്‍ ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയുള്ളവ എന്നാല്‍ കുടുതല്‍ സൗക്യങ്ങള്‍ ഒരുക്കിയാണ് ഗൂഗിള്‍ സ്‌പേസസ് നിര്‍മ്മിച്ചിരിക്കുന്നത്. കുറഞ്ഞ ക്ലിക്കില്‍ ഗ്രുപ്പില്‍ അനേകം കാര്യങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തിലാണ് സ്‌പേസസ് പ്രവര്‍ത്തിക്കുന്നത്.
ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ട് ലോഗ് ഔട്ട് ചെയ്യാതെ തന്നെ ആവശ്യമായ ചിത്രങ്ങളും വീഡിയോയും ഓഡിയോയുമെല്ലാം തിരഞ്ഞെടുക്കാനും പങ്കുവെക്കാനുമെല്ലാം സ്‌പേസസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുഗിള്‍ സേര്‍ച്ച്, യുട്യുബ്, ഗുഗിള്‍ ക്രോം എന്നിവ സ്‌പേസസ് ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ജിമെയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സ്‌പേസസ് ഉപയോഗിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ഡെസ്‌ക്‌ടോപ്പ്, മൊബൈല്‍ ഫല്‍റ്റ് ഫോം തുടങ്ങിയവയിലുടെ ‘സ്‌പേസസ്’ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

Share This:

Comments

comments