ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

0
764
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒരു വര്‍ഷത്തിനകം രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ മിക്കതും ബാങ്കുകളായി കൂടി പ്രവര്‍ത്തിച്ച് തുടങ്ങും. പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് 2017 മാര്‍ച്ചില്‍ നിലവില്‍ വരും. ലോകത്തെ തന്നെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാണ് നിലവില്‍ വരാന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യാ പോസ്റ്റിന്റെ ബാങ്കിംഗ് സംരംഭത്തില്‍ പങ്കാളിത്തം വഹിക്കാന്‍ താല്‍പര്യം അറിയിച്ച് ബാര്‍ക്ലേയ്‌സം അടക്കം 60 അന്താരാഷ്ട്ര സണ്‍സോര്‍ഷ്യങ്ങള്‍ രംഗത്തെത്തിയതായി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. ഗ്രാമീണ മേഖലയിലെ ബാങ്കിംഗ് ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശം. ആദ്യഘട്ടത്തില്‍ 650 ബാങ്കുകളാണ് തുടങ്ങുക. തുടക്കത്തില്‍ പോസ്റ്റല്‍ ജീവനക്കാരെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. 5000ത്തോളം എ.ടി.എമ്മുകള്‍ സ്ഥാപിക്കും. നിലവില്‍ തപാല്‍ വകുപ്പ് ബാങ്കിംഗ് സേവനങ്ങളും എ.ടി.എം സൗകര്യവും നല്‍കുന്നുണ്ട്‌

Share This:

Comments

comments