ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ തുരങ്കം നിര്‍മിച്ചതിന്റെ റിക്കാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിന് സ്വന്തം.

0
893
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
അംസ്റ്റെഗ് :  ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ തുരങ്കം നിര്‍മിച്ചതിന്റെ റിക്കാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിന് സ്വന്തം. മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വ്വതനിരകളെ തുരന്ന് നിര്‍മിച്ച ഗോഥര്‍ഡ് ബേസ് ടണലാണ് മനുഷ്യപ്രയത്‌നത്തിന്റെ പുതിയ ചരിതം കുറിച്ചത്. 57.1 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിലെ റെയില്‍ യാത്രയുടെ ഉദ്ഘാടനം ഇന്നലെയായിരുന്നു. 1200കോടി ഡോളറാണു (80400 കോടി രൂപ) നിര്‍മാണച്ചെലവ്.നിര്‍മാണത്തിന് 17 വര്‍ഷം വേണ്ടിവന്നു. കുടിയേറ്റ പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരുന്ന യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ സംഗമത്തിനും ഉദ്ഘാടനം വേദിയായി.
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കെല്‍, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി റെന്‍സി മത്തെയേ എന്നിവര്‍ ഉദ്ഘാടനയാത്രയില്‍ സ്വിസ് പ്രസിഡന്റ് ജോണ്‍ ഷ്വനൈഡര്‍ അമ്മാനൊപ്പമുണ്ടായിരുന്നു.
ഒന്നരലക്ഷത്തിലേറെ പേരില്‍നിന്ന് നറുക്കെടുപ്പിലൂടെ 500 ഭാഗ്യശാലികള്‍ക്കാണ് ആദ്യദിനം തുരങ്കത്തിലെ ട്രെയിനില്‍ യാത്ര നടത്താനായത്. ഡിസംബറില്‍ തുരങ്കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാകുന്നതോടെ സൂറിച്ചില്‍നിന്ന് വടക്കന്‍ ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രാസമയത്തില്‍ ഒരു മണിക്കൂര്‍ ലാഭിക്കാനാകും. ദിനംപ്രതി 260 ചരക്കു തീവണ്ടികളും 65 പാസഞ്ചര്‍ ട്രെയിനുകളും ഈ പാതയിലൂടെ കടന്നുപോകും.
1947ലാണ് ആല്‍പ്‌സ് പര്‍വ്വതത്തെ കീറിമുറിച്ചു കൊണ്ടുള്ള തുരങ്കത്തെക്കുറിച്ചുള്ള ചര്‍ച്ച ആദ്യമുയരുന്നത്. എന്നാല്‍ പദ്ധതി അനന്തമായി നീണ്ടുപോയി. 1990കളിലാണ് പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നത്.

Share This:

Comments

comments