സ്റ്റാര്‍ ഫ്രൂട്സ്സ്( ചതുര പുളി) റെസീപ്പി (carambola pickle).

0
2440
style="text-align: justify;">സാലി മാത്യു
അമ്മച്ചിയുടെ മക്കളിലാരോ ഇന്ന് സ്റ്റാർ ഫ്രൂട്സ് റെസീപി ചോദിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് ഇരിക്കപൊരുതി യില്ലതെയായി മറ്റൊന്നുമല്ല അതിന്റെ രുചി തന്നെയാണ് കാരണം ഇത് വാസനക്കൊണ്ട് പഴ വര്‍ഗങ്ങളിലെ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ് അത് മറ്റുള്ളവരു കൂടി അറിയിക്കണമെന്ന് തോന്നി
സ്റ്റാർ ഫ്രൂട്ട് ചതുര പുളി നമ്മളിൽ പലര്‍ക്കും സുപരിചിതമായിരിക്കും എന്ന് കരുതുന്നൂ പക്ഷെ എനിക്കതപരിചിതം ആയിരുന്നു ,ഒരിക്കൽ ഞാൻ കുടം പുളിയെന്നു കരുതി കടയിൽ നിന്നും വാങ്ങിച്ചതു ഈ നല്ല മണവും ചന്തവുംമുള്ള സുന്ദരിയെയാണ് –
പക്ഷെ ഇതെന്താ നീളത്തില്‍??
ഓ അമേരിക്കയിലെ ഈ കുടംപുളി നീളത്തില്‍ ആവും
എന്ന് വിചാരിച്ചു അമേരിക്ക വികസിത രാജ്യമല്ലേ പുതിയ സാങ്കേതിക വിദ്യാ ഉപയോഗിച്ച് ഉണ്ടാക്കിയതാവും എന്ന് കരുതി .,വാങ്ങിച്ചും പോയി ഇതിനെയിനി എന്ത് ചെയ്യും? സാധാരണ നെല്ലിക്ക അച്ചാര്‍ ഇടുന്നതുപോലെ അച്ചാർ ഇട്ടു പരീക്ഷിച്ചു നോക്കി .ഒരു രസികൻ അച്ചാര്‍ ,വീട്ടുകാർ പിന്നെ മറ്റൊരു അച്ചാർതേടി പോയിട്ടിലന്നാണ് വാസ്തവം .പിന്നീടുള്ള ദിവസങ്ങളില്‍ കടയില്‍ നിന്നുമവര്‍ പോയി വരുമ്പോള്‍ പച്ചകറികളുടെ കൂട്ടത്തിൽ പലപ്പോഴും ഈ സുന്ദരിയും തല പൊക്കിയിരിക്കും .ഇവള്‍ ഇപ്പോള്‍ പലപ്പോഴും ഞങളുടെ വീട്ടിലെ അതിഥിയാണ്-,,
ഇപ്പോൾ ഞാനിവളെ കൈകാര്യം ചെയ്യുന്ന രീതി അറിഞ്ഞാൽ നിങ്ങളും ഇനിയിത് മറക്കാതെ തിരഞ്ഞു പിടിക്കും ഞാനിവളെക്കൊണ്ട് പരീക്ഷിക്കാത്ത ഇനങ്ങള്‍ ഇന്നിപ്പോൾ ചുരുക്കമാണ് വിരുന്നുകാര്‍ വന്നാല്‍ ഒരു പതിവില്ലാത്ത ജ്യൂസ്‌ കൊടുക്കാന്നു കരുതി
അല്പ്പം മധുരവുംകൂടി ചേർത്തു മിക്സിയില്‍ ഒന്ന് അടിചെടുക്കും ,ഇനി .മറ്റൊന്ന് പച്ചക്കറി ,സാലഡ് ഉണ്ടാക്കുമ്പോൾ കൂടെ ഇതും അരിഞ്ഞു ചേര്‍ക്കാം ഡസെർട്ട് ഉണ്ടാക്കാം ,ഇനി അതുമല്ലെങ്കിൽ ബേക്ക് ചെയ്യാം ,ഫിഷ്‌ കറിയില്‍ അരിഞ്ഞു ചേര്‍ക്കാം , ഇറച്ചി കറികൾ ഉണ്ടാക്കുമ്പോഴും ചേര്‍ത്തു കൊള്ളൂ .ഇത് ഫൈബർ ധാരാളം അടങ്ങിയ ഫ്രൂട്സ് ആണ് വിറ്റാമിന്‍ സീ അടങ്ങിയിട്ടുണ്ട്
സ്റ്റാർ ഫ്രൂട്ട് ഓറഞ്ച് ജൂസിൽ വേവിച്ചു ബ്രൌൺ ഷുഗർ ചേർത്ത് പഴുത്ത മാങ്ങയുടെ പൾപ്പും ചേർത്ത് വാങ്ങിയ ശേഷം തേങ്ങ പാൽ തൂവി മാതളങ്ങ കുരുവും ഇട്ടു കഴിച്ചു നോക്കാം ബഹു രുചിയാണ് ചെയ്തു നോക്കുക അതിന്റ കൂടെ പെയർ ഫ്രൂട്സ് കൂടി ചേര്‍ത്തു നോക്കിയപ്പോള്‍ ബഹു കേമമായി.
മാങ്ങ അച്ചാര്‍ ഇടുന്ന രീതിയില്ലാണ് ഞാൻ ഇത് അടുത്തിടെ ഉണ്ടാക്കിയത് പച്ച കടുക് പൊടിച്ചു ചേർത്തിട്ടില്ലെന്നു മാത്രംഇതിനെയോന്നു വെയിലത്ത് വെച്ച് ഉണക്കി ഇട്ടു നോക്കിയാലരുചിയോന്നു മാറും അതും ഒരു വെറയിറ്റി.ഇനി കടുമാങ്ങ ഇടാൻ അറിയാത്തവർക്കായി ,ഇതാ കുറച്ചു സഹായം സ്റ്റാർ ഫ്രൂട്ട് മുറിച്ചു ഉപ്പു തിരുമി വെക്കുക ഉപ്പു പിടിച്ചതിനു ശേഷം കടുക് ഉലുവ് ഇട്ടു പൊട്ടുമ്പോൾ മുളകുപൊടി കായം കറിവേപ്പില ഇഞ്ചി കൊത്തിയരിഞ്ഞത്‌ ഇട്ടു വഴറ്റി വാങ്ങാൻ നേരം സ്റ്റാർ ഫ്രൂട്സും ചേർത്തിളക്കി തണുത്തതിനു ശേഷം കുപ്പിയില്ലാക്കുക,തടി കുറയാൻ ഇത് കഴിച്ചാൽ ഉത്തമം ആണെന്നും പറയുന്നൂ ഇനിയൊന്നു പരീക്ഷിച്ചാലോ ,പ്രമേഹകാര്‍ സൂക്ഷിക്കുക —ഒന്നും അധികമാവരുത് .

Share This:

Comments

comments