
Home News ഫൊക്കാന വിമന്‍സ് ഫോറം മിഡ്‌വെസ്റ്റ് റീജിയന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തി.
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ഫൊക്കാന വിമന്‍സ് ഫോറം മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഏതാനും വനിതകള്‍ ഷാംബര്‍ഗില്‍ സ്ഥിതിചെയ്യുന്ന ‘ഫീഡ് മൈ സ്റ്റാര്‍വ്വിംഗ് ചില്‍ഡ്രന്‍’ എന്ന സ്ഥാപനത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇല്ലിനോയിയില്‍ വിവിധ സ്റ്റേറ്റുകളിലായി ഈ സ്ഥാപനത്തിനു ശാഖകളുണ്ട്. ലോകമെമ്പാടുമുള്ള എഴുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് സൗജന്യമായി പോഷകസമൃദ്ധമായ ഭക്ഷണ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു ക്രിസ്തീയ സ്ഥാപനമാണിത്. പലരില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന തുകയാണ് ഈ ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിന് ഇവരെ സഹായിക്കുന്നത്. നൂറുകണക്കിന് വോളണ്ടിയേഴ്‌സ് ദിവസേന ഭക്ഷണ പായ്ക്കിംഗിനായും മറ്റും തങ്ങളുടെ സമയം ഇവിടെ വിനിയോഗിക്കുന്നു.
ലഭിക്കുന്ന തുകയുടെ 90 ശതമാനവും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ‘ഫീഡിംഗ് ഗോഡ്‌സ് സ്റ്റാര്‍വിംഗ് ചില്‍ഡ്രന്‍ ഹംഗ്രി ഇന്‍ ബോഡി ആന്‍ഡ് സ്പിരിറ്റ്’ എന്നതാണ് ഈ സ്ഥാപനത്തിന്റെ മിഷന്‍ സ്റ്റേറ്റ്‌മെന്റ്.
ഈ സ്ഥാപനത്തില്‍ വോളണ്ടിയര്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ളാരെ.ീൃഴ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിമന്‍സ് ഫോറം പ്രസിഡന്റ് ലീല ജോസഫ്, വൈസ് പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ഷൈനി തോമസ്, ട്രഷറര്‍ ജസ്സി മാത്യു, ജോയിന്റ് ട്രഷറര്‍ സുനൈന മോന്‍സ് എന്നിവര്‍ ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണിത്.

Comments
comments