
Home News Gulf ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു.
ജോണ്‍സണ്‍ ചെറിയാന്‍
ദുബൈ : ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പിന്റെ പ്രകാശനം ദുബൈ ഷെറാട്ടണ്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടന്നു. ഓയില്‍ ഗ്യാസ് ന്യൂസ് മറൈന്‍ പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ രേണു ഗിഹാറിന് ആദ്യ പ്രതി നല്‍കി ജഡായു നാച്ച്വര്‍ പാര്‍ക്ക് ഡയറക്ടര്‍ ജയപ്രകാശ് പ്രകാശനം നിര്‍വ്വഹിച്ചു. വെബ്‌സൈറ്റ് പ്രകാശനം ആര്‍ഗുസ് സി.ഇ.ഒ ഹേമ അന്‍ഷാതും മൊബൈല്‍ അപ്ലിക്കേഷന്‍ പ്രകാശനം നെസ്‌ലേ മാനേജ്‌മെന്റ് അസിസ്റ്റന്റ് ശ്രീവത്സന്‍ അരുണ്ടികളത്തിലുമാണ് നിര്‍വ്വഹിച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടാര്‍ജറ്റഡ് മാര്‍ക്കറ്റിഗിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനും വികസിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, മീഡിയ പ്‌ളസ് ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഫ്‌സല്‍ കിളയില്‍, ചീഫ് സ്ട്രാറ്റെജിക് ഓഫീസര്‍ സി.കെ റാഹേല്‍, സിയാഹുറഹ്മാന്‍, എന്നിവരും പങ്കെടുത്തു.
www.gbcdonline.com എന്ന് വിലാസത്തില്‍ ഓണ്‍ലൈനിലും ഗൂഗില്‍ പ്ലേ സ്റ്റോറില്‍ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.
ഫോട്ടോ 1 ദുബൈ ഷെറാട്ടണ്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു.
ഫോട്ടോ 2 ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പത്താം പതിപ്പ് ഓയില്‍ ഗ്യാസ് ന്യൂസ് മറൈന്‍ പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ രേണു ഗിഹാറിന് ആദ്യ പ്രതി നല്‍കി ജഡായു നാച്ച്വര്‍ പാര്‍ക്ക് ഡയറക്ടര്‍ ജയപ്രകാശ് പ്രകാശനം ചെയ്യുന്നു.
ഫോട്ടോ 3 മീഡിയ പ്‌ളസ് അധികൃതരും അതിഥികളും ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രകാശന ചടങ്ങില്‍.

Comments
comments