പുതിയ ഗവണ്മെന്റിനു ആശംസകളുമായി ഫൊക്കാന, പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകൾ സംരക്ഷിക്കാൻ നിയമം ഉണ്ടാകണം.

0
1419
style="text-align: justify;">ശ്രീകുമാർ ഉണ്ണിത്താൻ
കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാതിപത്യ ഭരണത്തിനു ആശംസകൾ നേർന്ന് ഫൊക്കാന. പുതിയ മുഖ്യ മന്ത്രിആയി തെരെഞ്ഞുടുക്കപ്പെട്ട പിണറായി വിജയന് എല്ലാവിധ ആശംസകൾ ആശംസിക്കുന്നതായിഫൊക്കാന ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനു അനുയോജ്യമായ നടപടികളും ,അതിനു അനുയോജ്യമായ നിയമങ്ങളും ഉണ്ടാക്കുവാൻ പുതിയ ഗവന്മേന്റ്റ് ശ്രമിക്കണം എന്ന് ഫൊക്കാനാ നേതൃത്വം ആവശ്യപ്പെടുന്നു.സമീപ കാലത്ത് അമേരിക്കൻ മലയാളികളിൽ പലരുടെയും സ്വത്തുവകകൾ നാട്ടിലുള്ള അവരുടെ ബന്ധുക്കൾ തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നു. കേസുകളും ഇതുമായി ബന്ധപ്പെട്ട് നിരന്തരം ഉണ്ടാകുന്നു .ഇത്തരം വിഷയങ്ങളിൽ സജീവമായി ഇടപെടാൻ ഇടതു മുന്നണി ഗവന്മേന്റ്റ് ശ്രമിക്കണം .
ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല.പ്രവാസികൾക്കായി ഉണ്ടാക്കിയ നോർക്ക പോലെയുള്ള സംവിധാനങ്ങളിൽ പ്രവാസി സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കോ,സംഘടനകൾക്കോ പ്രാധാന്യം നല്കണം .പ്രവാസി സർവ്വകലാശാല ഉൾപ്പെടെ ഉള്ള വിഷയങ്ങളിലും പുതിയ സര്ക്കാര് ശ്രദ്ധ ചെലുത്തണമെന്നും ഫൊക്കാനാ ആവശ്യപ്പെടുന്നു.പ്രവാസികൾക്ക് കൂടി മെച്ചം ഉണ്ടാകുന്ന പദ്ധതികൾ നടപ്പിലാക്കുന്ന ഗവന്മേന്റ്റ് ആയിരിക്കട്ടെ എന്നും ഫൊക്കാനാ ആശംസിച്ചു.
പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .

Share This:

Comments

comments