ഫൊക്കാന സാഹിത്യ സമ്മേളനം.

0
1397
ജോയിച്ചന്‍ പുതുക്കുളം
ഫൊക്കാന സാഹിത്യ സമ്മേളനം
തിയ്യതി: ജൂലൈ 2/ 2016
സ്ഥലം: ഹില്‍ട്ടണ്‍, 8000 വാര്‍ഡന്‍ ആവന്യൂ, ഒന്‍ടാറിയോ, കാനഡ
സാഹിത്യ തല്‍പ്പരരെ,
പതിനേഴാമതു ഫൊക്കാന വേദി ഒരുക്കുന്ന അക്ഷര മാമാങ്കത്തിലേക്ക്, ഭാഷാ സ്‌നേഹികളായ ഏവര്‍ക്കും സ്വാഗതം. ഒരു കുടിയേറ്റ ഭാഷാസംസ്‌ക്കാരത്തിന്റെ പുത്തന്‍ ദൃശ്യങ്ങള്‍ ഈ സാഹിത്യ സമ്മേളനത്തിന് മാറ്റ് കൂട്ടുന്നു. ഭാഷയും, സംസ്‌ക്കാരവും പരസ്പര പൂരിതമായിരിക്കെ അമേരിക്കന്‍ മലയാളികള്‍ക്ക് ഭാഷയോടും, സംസ്‌ക്കാരത്തോടുമുള്ള കൂറും ആദരവും ഈ സാഹിത്യ സമ്മേളനത്തിലൂടെ ഇതള്‍ വിരിയട്ടെ!
ഇതുവരെ ഇവിടുത്തെ സാഹിത്യ സമ്മേളങ്ങളില്‍ മുഴങ്ങി കേള്‍ക്കാത്ത വിഷയങ്ങളാണ് ഈ സാഹിത്യ ചര്‍ച്ചാസമ്മേളനത്തിന്റെ പ്രത്യേകത. ഇവിടുത്തെ എഴുത്തുകാര്‍ക്കും, അവരുടെ പ്രമേയങ്ങള്‍ക്കും, സൃഷ്ടികള്‍ക്കും മുന്‍തൂക്കം നല്‍കത്തക്ക സാഹിത്യ സംവാദനങ്ങള്‍, മലയാള ശ്രേഷ്ഠഭാഷയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഇവിടെ കേള്‍ക്കാനാകും.
പ്രശസ്ത കവി ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനം ചെയ്യുന്ന സാഹിത്യ സമ്മേളനത്തില്‍ അമേരിക്കയിലേയും, കാനഡയിലേയും പ്രശസ്ത എഴുത്തുകാര്‍ പങ്കെടുക്കുന്നു. കവി സമ്മേളനത്തില്‍ കാവ്യാലാപനം, കാവ്യ ദര്‍ശനത്തെപ്പറ്റി ലഘു പ്രഭാഷണങ്ങള്‍, സംവാദനങ്ങള്‍ എന്നിവ നടക്കുന്നു.
കഥാ/നോവല്‍ സാഹിത്യത്തിന്റെ കാല്പ്പനികതകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് ശ്രീ.സതീഷ് ബാബു പയ്യന്നൂരും, വടക്കേ അമേരിക്കയിലെ പ്രശസ്തരും അണിനിരക്കുന്നു. ചിരി അരങ്ങോടു കൂടി അവസാനിക്കുന്ന സാഹിത്യ സമ്മേളനം വിഭവസമൃദ്ധമായ സാഹിത്യസദ്യ ഭാഷാ പ്രേമികളായ സദസ്യര്‍ക്ക് ഒരുക്കുമെന്ന് പ്രത്യാശിക്കാം.
സാഹിത്യ സമ്മേളന ഒരുക്കങ്ങളുടെ പുതിയ രൂപരേഖ:
93011.30: സാഹിത്യ സമ്മേളനം ഉത്ഘാടനം, ആമുഖ പ്രഭാഷണം: ശ്രീ.ബാലചന്ദ്രന്‍ ചൂള്ളിക്കാട് തുടര്‍ന്ന് കവി സമ്മേളനം: മോഡറേറ്റര്‍ സ്രീ.ദിവാകരന്‍ നമ്പൂതിരി: സ്വാഗത പ്രഭാഷണം.
കോര്‍ഡിനേറ്റേഴ്‌സ്:
ഡോ.നന്ദുകുമാര്‍ ചാണയില്‍: ലഘു പ്രഭാഷണം
പ്രൊഫ.കോശി തലക്കല്‍: ലഘു പ്രഭാഷണം
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍:
ശ്രീ.സുരേഷ് നെല്ലിക്കോട്, കെ.കെ.ജോണ്‍സണ്‍, അബ്ദുള്‍ പുന്നയൂര്‍കുളം.
തുടര്‍ന്ന് കവി അരങ്ങ് 11.30 വരെ
കാവ്യവാസനയും, കാവ്യാലാപന ശബ്ദസൗകുമാര്യവും ഉള്ള ഏവര്‍ക്കും സ്വാഗതം. സ്വന്തം കവിതകളോ, പ്രശസ്ത കവികളുടെയോ കവിതകളാകാം. സ്വന്തം കവിതകള്‍ കാവ്യാത്മകവും ഇരുപതു വരികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതും നന്ന്.
12.3014. കഥാലോകം: ആമുഖ പ്രഭാഷണം: ശ്രീ സതീഷ് ബാബു പയ്യന്നൂര്‍
മോഡറേറ്റര്‍: ശ്രീമതി നിര്‍മല തോമസ് സ്വാഗത പ്രഭാഷണം
കോര്‍ഡിനേറ്റേഴ്‌സ്: ശ്രീ.മുരളീ നായര്‍: ലഘു പ്രഭാഷണം
ഡോക്ടര്‍ പി.സി.നായര്‍: ലഘു പ്രഭാഷണം
കഥാപാരായണം.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ശ്രീ.ജയശങ്കര്‍ പിള്ള, അബ്ദുള്‍ പുന്നയൂര്‍ക്കളം, ശ്രീമതി ഷീല ഡാനിയല്‍, ലൗലി ശങ്കര്‍.
1415.30: നോവല്‍ സാഹിത്യം: മോഡറേറ്റര്‍: ജോണ്‍ ഇളമത: സ്വാഗത പ്രഭാഷണം.

6

Share This:

Comments

comments