
Home America റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പോര് മുറുകുന്നു. ട്രംബിന് വോട്ട് നല്‍കുന്നതിന് തയ്യാറല്ലെന്ന് ഹൗസ് സ്പീക്കര്‍ റയന്‍.
style="text-align: justify;"> പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനി ഡൊണാള്‍ഡ് ട്രംമ്പ് ആണെന്ന് വ്യക്തമായിരിക്കെ പാര്‍ട്ടിയ്ക്കകത്തു ട്രംബിനെതിരായും അനുകൂലമായും തര്‍ക്കം ശക്തിപ്പെടുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന യു.എസ്.ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ ട്രംബിന് വോട്ട് ചെയ്യുന്നതിന് തയ്യാറല്ലെന്ന് ഇന്ന്(മെയ് 5) പരസ്യമായി പ്രഖ്യാപിച്ചു.
അമേരിക്കയിലുടനീളം ട്രംമ്പ് നടത്തിയ ശക്തമായ മുന്നേറ്റത്തെ അംഗീകരിക്കുന്നുവെങ്കിലും ട്രംമ്പ് പിന്‍തുടരുന്ന നിലപാടുകള്‍ മാറ്റി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ മാത്രമേ ട്രംമ്പിന് വോട്ടു ചെയ്യുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നും റയന്‍ പറഞ്ഞു.
സി.എന്‍.എന്‍മായി നടത്തിയ ഒരു ഇന്റര്‍വ്യൂലാണ് വിസ്‌കോണ്‍സിനില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പോള്‍ റയ്ന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മുസ്ലീം ബാന്‍, ഫ്രിടെയ്ഡ്, 12 മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ ഡിപ്പോര്‍ട്ട് ചെയ്യല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളോടു എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് ഇതിനെ കുറിച്ച ഒരു മേശക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നാണ് റയന്‍ അഭിപ്രായപ്പെട്ടത്.
റയന്റെ പ്രസ്്താവനയെ കുറിച്ചു ട്രംമ്പ് പറഞ്ഞത്, ഞാന്‍ റയന്റെ അജണ്ടയെ പിന്താങ്ങുവാന്‍ ഇപ്പോള്‍ തയ്യാറല്ല, ഭാവിയില്‍ ഇതിനെകുറിച്ചു ചിന്തിക്കാം എന്നാണ്. റയന് ട്രംമ്പിനെ പിന്താങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണഅ സെനറ്റ് മെജോറട്ടി ലീഡര്‍ മിച്ച് മെക്കോണലിന്റെ പ്രതികരണം.
റയന്റെ പ്രസ്താവന വളരെ വേഗത്തിലായി എന്ന അഭിപ്രായം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. ക്ലീവ്‌ലാന്റില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ വരെ കാത്തിരിക്കണമെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം.
Comments
comments