കൊച്ചിയില്‍ പത്തു വയസുകാരനെ കുത്തിക്കൊന്നു.

0
1121
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കുത്തിക്കൊന്നു.ഇന്നലെ  രാവിലെ ആറരയോടെയായിരുന്നു സംഭവം. പുല്ലേപ്പടി പറപ്പള്ളില്‍ വീട്ടില്‍ ജോണ്‍­- ലിനി ദമ്പതികളുടെ മകന്‍ റിസ്റ്റി  ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും, മുട്ടയും  വാങ്ങാന്‍ കടയില്‍ പോയി വരുന്ന വഴിക്ക്  വീട്ടില്‍നിന്നു നൂറുമീറ്റര്‍ മാത്രം അകലെ വെച്ച്  അയല്‍ക്കാരനായ അജി സേവ്യറാണ് യാതൊരു പ്രകോപനവും കൂടാതെ ക്രിസ്റ്റിയെ കുത്തിയത്. 
അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണ് അജി സേവ്യറെന്ന് നാട്ടുകാര്‍ പറഞ്ഞു. റിസ്‌റ്റിയുടെ അച്‌ഛന്റെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. പതിനേഴോളം കുത്തുകളാണ് ക്രിസ്റ്റിയുടെ ശരീരത്തിലുണ്ടായിരുന്നത്.  മുമ്പും ഇയാള്‍ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസെത്തിയാണ്‌ അജിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.
റിസ്‌റ്റിയുടെ ആദ്യ കുര്‍ബാന ശനിയാഴ്‌ച എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കാനിരിക്കെയാണ്‌ ഈ ദുരന്തം.

Share This:

Comments

comments