മണര്‍കാട്. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് യുഡിഎഫ് കണ്‍വെന്‍ഷന്‍ വര്‍ണ്ണോജ്വലമായി പാമ്പാടിയില്‍ നടന്നു. പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓടിറ്റൊറിയത്തില്‍ ഇന്ന് മൂന്നു മണിക്ക് കെഎം മാണി ഉദ്ഘാടനം ചയ്തു കണ്‍വെന്ഷന്‍ ആരംഭിച്ചു.
മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും ഇന്ന് തുടങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ മാണി എംപി, ടോമി കല്ലാനി, വില്‍സണ്‍ മാത്യു, ഡി സി സി ജനറല്‍ സെക്രടറി ബാബു ക കോര, ജോഷി ഫിലിപ്പ്, സണ്ണി പാമ്പാടി, രാധ വി നായര്‍, ഷേര്‍ളി തരിയന്‍തുടങ്ങി മുതിര്‍ന്ന പല നേതാക്കളും വേദിയില്‍ സന്നിഹിദരായിരുന്നു.
പതിനായിരക്കണക്കിനു യുഡിഎഫ് പ്രവര്‍ത്തകരെകൊണ്ട് ഓടിറ്റൊരിയവും പരിസരവും നിറഞ്ഞു കവിഞ്ഞു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം കൂടിയിരുന്നവരെ കോരിതരിപ്പിക്കുകയും, അവശമേറുകയും ചെയ്തു.
റബറിന്റെ വില ഇരുനൂറ്റമ്പതു രൂപയില്‍ നിന്ന് തൊണ്ണൂറു രൂപയില്‍ എത്തിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനു കേരള സംസ്ഥാനം ഒരു വെല്ലുവിളിയായി അത് ഏറ്റെടുക്കുകയും നൂറ്റമ്പതു രൂപയെങ്കിലും റബ്ബര്‍ കര്‍ഷകര്‍ക്ക് ലെഭിക്കുന്ന രീതിയില്‍ നടപടികള്‍ എടുക്കുകയും ചെയ്തു. ഒരു കിലോ റബ്ബറിന് അറുപതു രൂപ വരെ സബ്സിഡി കൊടുക്കുകയും ചെയ്തു. അതായത് തൊണ്ണൂറു രൂപ വന്നപ്പോള്‍ കര്‍ഷകന് കര്‍ഷകന് നൂറ്റമ്പതു രൂപ ലഭിക്കും എന്ന് ശ്രീ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലോകത്തെവിടെയും മലയാളികള്‍ ഉണ്ട്. ലോകത്തെവിടെയും എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും അത് മലയാളിയെ ബാധിക്കും.കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞെടുപ്പു സമയത്ത് യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. വാഗ്ദാനങ്ങള്‍ക്കുമപ്പുറത്തേക്ക് പോലും നമ്മള്‍ പോയി. രണ്ടു രൂപക്കുള്ള അരി ഒരു രൂപയ്ക്കു കൊടുക്കുമെന്നായിരുന്നു നമ്മുടെ വാഗ്ദാനം.അധികാരത്തിലെത്തി നൂറു ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി കൊടുക്കുവാന്‍ സാധിച്ചു.
എന്നാല്‍ ഇന്നിപ്പോളിതാ ഈ ഏപ്രില്‍ ഒന്നുമുതല്‍ സൌജന്യമായി അരി കൊടുക്കുന്നു.ഇത് നമ്മുടെ വാഗ്ദാനത്തിലുണ്ടായിരുന്നതല്ല. പക്ഷേ കഴിഞ്ഞ ബഡ്ജറ്റില്‍ നമ്മള്‍ ഇത് നടപ്പിലാക്കി.ഇവിടെ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഉപ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ തിരഞ്ഞെടുക്കുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമ്മേളനത്തിന് ശേഷം ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ശ്രീ ഉമ്മന്‍ചാണ്ടി കാല്‍ നടയായി പോയി തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പോങ്കുന്നതെക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പോകുകയും തിരിച്ച് ഏഴു മണിക്ക് എത്തി പാമ്പാടി മീനടം പഞ്ചായത്തുകളില്‍ കുടുംബ യോഗങ്ങളിലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തു.