സലാലയില്‍ മലയാളി നേഴ്സ് കുത്തേറ്റു മരിച്ചു.

0
1151

ജോണ്‍സണ്‍ ചെറിയാന്‍.

സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ്  മോഷ്ടാക്കളുടെ കുത്തേറ്റു മരിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായ എറണാകുളം അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. കാതുകള്‍ അറുത്ത് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട നിലയിലാണ് കണ്ടത്.

ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നെഴ്‌സായ ചിക്കു 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന്, ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ  ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ഫ്ലാറ്റില്‍ ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്.

ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി  മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഈ ദുരന്തത്തില്‍ സലാലയിലെ മലയാളികളെല്ലാം അതീവ ദുഖത്തിലാണ്.

Share This:

Comments

comments