
Home America ഇന്ത്യാക്കാരന്‍ പാക്ക് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
അമൃത്‌സർ: പാക്കിസ്ഥാനില്‍ ലഹോറിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യക്കാരൻ കൃപാൽസിങ്ങിന്‍റെ മൃതദേഹം വാഗാ അതിർത്തിയിൽ നിന്നും ഇന്ത്യൻ അധികൃതർ ഏറ്റുവാങ്ങി. കഴിഞ്ഞ ആഴ്ചയിലാണു ലഹോറിലെ ജയിൽമുറിയിൽ സിങ്ങിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്ത്യൻ ചാരനെന്നാരോപിച്ചു പാക്ക് അധികൃതർ തടവിലാക്കിയ കൃപാൽസിങ്ങിനെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ സ്ഫോടനപരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാൽ ലഹോർ ഹൈക്കോടതി സ്ഫോടനപരമ്പരക്കേസിൽനിന്നു സിങ്ങിനെ കുറ്റവിമുക്തനാക്കിയെങ്കിലും വധശിക്ഷ ഇളവുചെയ്തിരുന്നില്ല.
ഹൃദ്രോഗം മൂലം മരിച്ചെന്നാണു പാക്കിസ്ഥാൻ അറിയിച്ചത്. മർദനമേറ്റാണു മരണമെന്നു സംശയമുയർന്ന സാഹചര്യത്തില്‍ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്തിനു തീരുമാനിച്ചു.
അമൃത്‌സർ മെഡിക്കൽ കോളജിലെ ഡോ. ബി.എസ്.ബാലിന്റെ നേതൃത്വത്തിൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോള്‍ മൃതദേഹത്തില്‍ നിന്നും ഹൃദയവും ആമാശയവും നീക്കംചെയ്തിരുന്നതായി കണ്ടെത്തി.
കരളും വൃക്കകളും കൂടുതൽ പരിശോധയനയ്ക്ക് അയച്ചിട്ടുണ്ട്.
കൃപാൽസിങ്ങിന്റെ സഹോദരി ജഗീർ കൗർ അടക്കം കുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഇന്ത്യൻ ചാരനെന്നാരോപിച്ചു പാക്ക് അധികൃതർ തടവിലാക്കിയ കൃപാൽസിങ്ങിനെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ സ്ഫോടനപരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാൽ ലഹോർ ഹൈക്കോടതി സ്ഫോടനപരമ്പരക്കേസിൽനിന്നു സിങ്ങിനെ കുറ്റവിമുക്തനാക്കിയെങ്കിലും വധശിക്ഷ ഇളവുചെയ്തിരുന്നില്ല. ഗുർദാസ്‌പുരിലാണു സംസ്കാര ചടങ്ങുകൾ.
Comments
comments