ഐ ഫോണ്‍ 7 വരുന്നു ഗ്ലാസ്‌ ബോഡിയുമായി.

1
2526

style="color: #000000;">ജോണ്‍സണ്‍ ചെറിയാന്‍.

അറ്റ്‌ലാന്‍റ്റ: ആപ്പിള്‍ ഐഫോണ്‍ 7 വരുന്നു ഗ്ലാസ്‌ ബോഡിയുമായി. 2017 ല്‍ പുറത്തിറങ്ങുന്ന മോഡലില്‍ നിലവിലെ അലുമനിയം ഫ്രെയിമിനു പകരം ഗ്ലാസ്‌ ബോഡിയായിരിക്കും ഉപയോഗിക്കുക എന്ന് ആപ്പിള്‍ അനലിസ്‌റ്റ് മിംഗ്‌ ചി ക്വോ അറിയിച്ചു.

മറ്റു ഫോണുകളില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നതിനാണ്‌ ആപ്പിള്‍ ഗ്ലാസ്‌ ബോഡിയിലേക്ക്‌ മാറുന്നതെന്നാണ്‌ മിംഗ്‌ ചി ക്വോ പറഞ്ഞത്.

മുമ്പ്‌ ഉപയോഗിച്ചിരുന്ന എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ നിന്നും വ്യത്യസ്‌തമായി അമോലെഡ്‌ സ്‌ക്രീനുകളാകും ഉപയോഗിക്കുക.

വയര്‍ലെസ്‌ ചാര്‍ജിംഗ്‌ സംവിധാനവും സിഗ്നലുകള്‍ സ്വീകരിക്കാന്‍ ബുസ്‌റ്റിംഗ്‌ ആന്റിനയും ഫോണിലുണ്ടാകും.

 ഗ്ലാസ്‌ ബോഡിയുടെ പ്രധാന പോരായ്‌മ ഇത്‌ എളുപ്പം പൊട്ടിപ്പോയേക്കാമെന്നതാണ്‌. ഐ ഫോണ്‍ ഫോറിന്റെയും ഫോര്‍ എസിന്റെയും മുമ്പിലും പിന്നിലും നേരത്തെ ഗ്ലാസ്സ്‌ ഉപയോഗിച്ചിരുന്നു. മുമ്പ്‌ ഉപയോഗിച്ചിരുന്ന ഗ്ലാസ്സുകളേക്കാള്‍ വളരെ കൂടുതല്‍ ഉറപ്പുള്ള ഗ്ലാസ്സായിരിക്കും പുതിയതില്‍ ഉപയോഗിക്കുക.

സിക്‌സ് എസിലും സിക്‌സ് എസ്‌ പ്ലസിലും പുതുമകള്‍ കൊണ്ടുവരുന്നതിന്‌ ആപ്പിളിനായിരുന്നില്ല. എന്നാല്‍ ഗ്ലാസ്സ്‌ ബോഡിയിലേക്ക്‌ മാറുന്നതോടെ വില്‍പ്പനയില്‍ പുതിയ ഉയര്‍ച്ച ഉണ്ടാക്കാനാകുമെന്നാണ്‌ ആപ്പിളിന്റെ പ്രതീക്ഷ.

Share This:

Comments

comments

1 COMMENT

Comments are closed.