Home News മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഹാസന്‍ : മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യ ശോഭയെ (26) കൊലപ്പെടുത്തിയത്. ഗണേഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ശോഭ മരണത്തിന് കീഴടങ്ങി.
വെജിറ്റേറിയനായിരുന്ന ഗണേഷ് സമീപകാലത്താണ് നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളമായി നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിന് ശേഷം മീനും വാങ്ങി വീട്ടിലെത്തിയ ഗണേഷ് അത് പാചകം ചെയ്തു നല്‍കാന്‍ ശോഭയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മീന്‍ കറി വയ്ക്കാനാകില്ലെന്ന് ശോഭ പറഞ്ഞു. വീട്ടില്‍ മത്സ്യം കൊണ്ടു വരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗണേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭ മരണത്തിന് കീഴടങ്ങി.
Comments
comments